സഊദിയിൽ കടുത്ത ആശങ്ക ഉയർത്തി പ്രതിദിന കൊവിഡ് ആയിരത്തിലേക്ക്

0
2408

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 902 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 പേർ മരണപ്പെടുകയും 469 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 7,468 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 874 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,728 ആയും വൈറസ് ബാധിതർ 395,854 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 381,658 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here