റൊട്ടിയില്‍ തുപ്പിയ രണ്ട് പാചക തൊഴിലാളികള്‍ അറസ്റ്റില്‍; വിഡിയോ

0
994

ഡൽഹി: പാചകത്തിനിടയില്‍ റൊട്ടിയില്‍ തുപ്പിയ രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ഡല്‍ഹിയിലാണ് സംഭവമുണ്ടായത്. ഹോട്ടലിലെ പാചക തൊഴിലാളികളായ ഇവര്‍ റൊട്ടിയില്‍ തുപ്പുന്ന വീഡിയോ പ്രചരിച്ചതോടെയാ നടപടി കൈകൊള്ളുകയായിരുന്നു. കൊവിഡ് കാലത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. തന്തൂരി അടുപ്പിലേക്ക് റൊട്ടിയിടുന്നതിന് മുന്‍പ് തൊഴിലാളി റൊട്ടിയിലേക്ക് തുപ്പുന്നത് വിഡിയോയില്‍ വ്യക്തമാണ്.

നേരത്തെ, യുപിയിലെ ഗാസിയാബാദിലും മീററ്റിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. കല്യാണ വീട്ടിലായിരുന്നു ഇങ്ങനെയുണ്ടായത്. ഇത്തരം കുറ്റകൃത്യങ്ങളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഡല്‍ഹി വെസ്റ്റ് പൊലീസ് അഡീഷണല്‍ ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here