റമദാന്‍ മുന്നൊരുക്കം: മദീനയിലെ പ്രവാചക പള്ളിയിൽ വിപുലമായ തയാറെടുപ്പുകള്‍; 60,000 പേര്‍ക്ക് ഒരേ സമയം സൗകര്യം

0
910

മദീന: വിശുദ്ധ റമദാനെ സ്വീകരിക്കാൻ മദീനയിലെ പ്രവാചക പള്ളിയും ഒരുങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ മാർഗ്ഗ നിർദേശങ്ങളോടെയാണ് വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. റമദാനിൽ പ്രത്യേകമായെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വേണ്ട നടപടികൾ കൈകൊണ്ടതായി അധികൃതർ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഹറം ഉദ്യോഗസ്ഥർ ഉൾപ്പെടെ വളരെ കുറഞ്ഞ ആളുകളുമായായിരുന്നു ഇവിടെ നിസ്കാരങ്ങളും മറ്റും നടന്നിരുന്നത്.

വിശുദ്ധ റമദാനില്‍ മസ്ജിദുന്നബവി തറാവീഹ് നമസ്‌കാരം പൂര്‍ത്തിയായി അരമണിക്കൂറിനകം അടക്കുമെന്നും ഫജര്‍ നമസ്‌കാരത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് വീണ്ടും തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. റമദാനിലെ അവസാനത്തെ പത്തില്‍ പ്രവാചകന്റെ പള്ളിയിലേക്ക് എല്ലാ സമയത്തും പ്രവേശനം അനുവദിക്കും. പള്ളിയുടെ വികസപ്പിച്ച ഭാഗങ്ങളിലും റമദാനില്‍ നമസ്‌കാരം അനുവദിക്കും.
കൊവിഡ് മുന്‍കരുതലുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ പ്രവാചകന്റെ പള്ളിയില്‍ 45,000 പേര്‍ക്കാണ് സൗകര്യമുളളത്. റമദാനിൽ പടിഞ്ഞറാന്‍ ഭാഗത്ത് 15,000 പേരെ കൂടി അനുവദിക്കുമ്പോള്‍ ഒരേസമയം 60,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

റമദാനില്‍ പ്രവാചകന്റെ പള്ളിയില്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും മുന്‍കരുതലുകളും ഇരു ഹറമുകളുടേയും മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് അറിയിച്ചു. റമദാന്‍, ഈദ് വേളകളില്‍ സ്വീകരിക്കുന്ന നടപടികളും പദ്ധതിയിലുണ്ട്. ശഅബാനിലും റമദാനിലും സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികൾക്ക് പുറമെ പ്രതിസന്ധികളുണ്ടായാല്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങളും സജീവമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here