ഭാര്യയെ കാറിലിട്ട് തീകൊളുത്തി ഭർത്താവ് ട്രെയിലറിന് മുന്നിൽ ചാടി മരിച്ചു, ഒന്നുമറിയാതെ സമീപത്ത് പിഞ്ചു കുഞ്ഞുങ്ങളും

0
896

റിയാദ്: സഊദിയിൽ യുവതിയെ കാറിനുള്ളിൽ തീകൊളുത്തി ഭർത്താവ് ട്രെയിലറിന് മുന്നിൽ ചാടി മരിച്ചു. ഇതിനെല്ലാം സാക്ഷികളായി രണ്ടു പിഞ്ചു കുട്ടികളും സമീപത്തുണ്ടായിരുന്നു. സഊദിയിലെ തായിഫിലാണ് ഏവരെയും നടക്കുന്നുന്നതും കരളയിപ്പിക്കുന്നതുമായ ദാരുണ സംഭവം അരങ്ങേറിയത്. കാറിനു സമീപത്തായി കുടുംബം ഇരുന്നിരുന്ന വിരിപ്പിലാണ് ഒന്നര വയസും രണ്ടു മാസവും വീതം പ്രായമുള്ള ദമ്പതികളുടെ കുട്ടികളെ കണ്ടെത്തിയത്.

റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറില്‍ തീ പടര്‍ന്നു പിടിച്ചത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ വാഹനങ്ങള്‍ നിര്‍ത്തി ഓടിയെത്തിയപ്പോള്‍ കാറിന്റെ മുന്‍സീറ്റില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇവർ സാഹസികമായി യുവതിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി. എന്നാല്‍ ഇതിന്ടെ യുവതി മരണപ്പെട്ടിരുന്നു.

ഈ സമയത്താണ് യുവതിയുടെ ഭര്‍ത്താവ് ട്രെയിലറിനു മുന്നില്‍ ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കുന്നതിന് ഭര്‍ത്താവ് കാറിന് തീയിടുകയായിരുന്നെന്നാണ് കരുതുന്നത്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here