ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എം.വി. ഷൗകത്ത് ആണ് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ ദമാം – ജുബൈൽ ഹൈവെയിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.
റിയാദിൽ നിന്നും ജുബൈലിലേക്ക് വരുന്ന വഴിക്കായിരുന്നു അപകടം. ദമാം ജുബൈൽ റോഡിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ഖത്തീഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുപത് വര്‍ഷമായി സൗദിയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മയ്യിത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് മറവ് ചെയ്യും. ഇതിനായി കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹികളായ ഹുസൈന് നിലമ്പൂരിന്റെയും ഇഖ്ബാല്‍ ആനമങ്ങാടിന്റെയും നേതൃത്വത്തില്‍ നടപടികള്‍ പരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
