കൽപ്പറ്റ: കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേന്മയേറിയ പാലുൽപ്പന്നങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട്ടിൽ സജ്ജമാക്കിയ വൈറ്റ് മിൽക്ക് (YTEMILK)-ന്റെ അത്യാധുനിക പ്രൊഡക്ഷൻ ഫാക്ടറിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
പാലിനും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും വലിയ വിപണിയുള്ള കേരളത്തിൽ, ഏറ്റവും സുരക്ഷിതവും ഗുണനിലവാരവുമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കാൻ പുതിയ സംരംഭത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫാക്ടറിയിൽ നിന്നും ആദ്യഘട്ടത്തിൽ പുറത്തിറക്കുന്ന പാൽ, യോഗർട്ട് (Yoghurt), നെയ്യ് (Ghee), തൈര് (Curd) എന്നീ നാല് പ്രധാന ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ് ചടങ്ങിൽ നാല് ഘട്ടങ്ങളിലായി YTEMILK വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടി കോഴിക്കോടൻ, മാനേജിങ് ഡയറക്ടർ ആർ.ടെക്, മുഹമ്മദ് ഷെബിൻസ് എന്നിവർ ചേർന്ന് നിർവഹിക്കും. കമ്പനി പാർട്ണർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ വിപുലമായ സാന്നിധ്യത്തിലാകും ചടങ്ങ് നടക്കുക.
ജൂൺ 1 മുതൽ വിപണിയിലേക്ക്
വരും ദിവസങ്ങളിൽ കേരളത്തിലുടനീളമുള്ള സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, പ്രമുഖ ഗ്രോസറി സ്റ്റോറുകൾ എന്നിവയിലൂടെ YTEMILK ഉൽപ്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് എത്തും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനുള്ള സൗകര്യം മാനേജ്‌മെന്റ് ഒരുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി YTEMILK ലോഗോ പതിപ്പിച്ച ഔദ്യോഗിക ടി-ഷർട്ടിന്റെ പ്രകാശനവും, കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി തയ്യാറാക്കിയ ഷോർട്ട് മൂവികളുടെ റിലീസിങ്ങും ചടങ്ങിൽ വെച്ച് നടക്കും. ചടങ്ങിൽ YTEMILK ഡയറക്ടർമാരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
YTEMILK ബ്രാൻഡിനെക്കുറിച്ച് കൂടുതലറിയാൻ ബന്ധപ്പെടുക:
📞 +91 8714515118 |+91 6282 075 518
Wa.me/+918714515118
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
