വോയിസ്‌ ഓഫ് ജുബൈൽ ഈദ് സ്പെഷ്യൽ സ്റ്റേജ് ഷോ ലേട്സ് ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു

1 Min Read

ജുബൈൽ: സഊദി അറേബ്യയിലെ അൽ ജുബൈലിൽ “വോയിസ്‌ ഓഫ് ജുബൈൽ – എ ഫാമിലി ഫിയേസ്റ്റ ഓഫ് മ്യൂസിക് ആൻഡ് ജോയ് ”യുടെ ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ സ്റ്റേജ് ഷോയായ “ലേട്സ് ഗെറ്റ് ടുഗെതർ ” വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു. സംഗീതവും നൃത്തവും നിറഞ്ഞ വർണാഭമായ കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്ന വേദി പ്രേക്ഷകർക്ക് മനോഹരമായ അനുഭവമായി മാറി.

ഒൻപത് വർഷങ്ങൾക്ക് മുൻപ് റോബിൻസൺ നാടാറും സരിത റോബിൻസണും ചേർന്ന് ആരംഭിച്ച “വോയിസ്‌ ഓഫ് ജുബൈൽ ” ഇന്ന് ജുബൈലിലെ ശ്രദ്ധേയമായ സാംസ്കാരിക കൂട്ടായ്മകളിലൊന്നായി വളർന്നു കഴിഞ്ഞിരിക്കുകയാണ്. നൃത്ത-സംഗീത പരിപാടികൾക്ക് പുറമെ വിവിധ കലാരൂപങ്ങൾക്കും പ്രോത്സാഹനം നൽകുന്ന വേദിയായാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

പരിപാടിയിൽ ബെൻസൺ സി. സാമൂവൽ ആങ്കറിംഗും, മഞ്ജു ബെൻസൺ പ്രോഗ്രാം കോർഡിനേഷനും, നീതു രാജേഷ് സ്റ്റേജ് കോർഡിനേഷനും, മഹേഷ്‌ വിനായക് മീഡിയ കോർഡിനേഷനും നിർവഹിച്ചു.

60-ലധികം കലാപരിപാടികൾ അരങ്ങേറിയ ഈ വേദി, പ്രായഭേദമന്യേ ഏത് വ്യക്തിക്കും തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനും അവസരം ഒരുക്കുന്ന മികച്ച സാംസ്കാരിക കൂട്ടായ്മയായി ശ്രദ്ധേയമാകുകയാണ്. നിലവിൽ ബെൻസൺ സി. സാമൂവൽ, മഹേഷ്‌ വിനായക്, നീതു രാജേഷ്, മഞ്ജു ബെൻസൺ ധന്യ ഫെബിൻ, ദിനു ജോസ്, അമ്പിളി ദിനു, മാത്യു ഫെർണാണ്ട്‌സ്, ഗിരീഷ് ഭട്ട് എന്നിവർ അഡ്മിൻ അംഗങ്ങളായി പ്രവർത്തിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version