‘ബിജെപിയിൽനിന്ന് പണം വാങ്ങി ശിവൻകുട്ടിയെ തോൽപിച്ചു’; പാർട്ടിയിൽ ആരോപണം

1 Min Read

തിരുവനന്തപുരം: ബിജെപിയിൽനിന്ന് കാശു വാങ്ങി സിപിഎം നേതാക്കൾ നേമത്ത് ശിവൻകുട്ടിയെ തോൽപ്പിച്ചെന്നും ഇതിനു തെളിവുകൾ ഉണ്ടെന്നും പാർട്ടി യോഗങ്ങളിൽ ഒരു വിഭാഗത്തിന്റെ വിമർശനം. ജില്ലാ കമ്മിറ്റിയിൽ ഈ വിമർശനം ഉയർന്നതിനു പിന്നാലെ ഏരിയ തലത്തിലും ഈ വിമർശനം ഉണ്ടായി. പാർട്ടി കമ്മിഷനെ വച്ചാൽ തെളിവുകൾ നൽകാമെന്നും ചിലർ പറഞ്ഞു. 

കോട്ടയത്തും, കൊച്ചിയിലും നടന്ന യോഗങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ല‌ിം സമുദായത്തെ ഇകഴ്ത്തി സംസാരിച്ചപ്പോൾ ആ വേദികളിലുണ്ടായിരുന്ന അന്നത്തെ മന്ത്രി വി.എൻ.വാസവൻ എതിർത്തില്ലെന്ന് കിളിമാനൂർ ഏരിയ കമ്മിറ്റിയിൽ വിമർശനം ഉണ്ടായി.

മാത്രമല്ല, വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിക്കുക കൂടി ചെയ്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്നു യോഗത്തിൽ പങ്കെടുത്ത വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ വിമർശനമുയർന്നു. പിണറായി വിജയൻ വെള്ളാപ്പള്ളിയെ അനാവശ്യമായി ഉയർത്തിക്കാട്ടുകയും സ്വന്തം കാറിൽ കയറ്റുകയും ചെയ്‌തത് തെറ്റായ സന്ദേശം നൽകി. 

അയ്യപ്പ സംഗമം പാർട്ടിയുടെ അറിവോടെയാണ് നടത്തിയതെന്ന വി.എൻ.വാസവന്റെ വിശദീകരണം കമ്മിറ്റിയിൽ ഭൂരിഭാഗം പേരും എതിർത്തു. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാത്തത് തെറ്റായിപ്പോയെന്ന് വാസവൻ കുറ്റസമ്മതം നടത്തി. കടകംപള്ളി സുരേന്ദ്രൻ പരാജയപ്പെട്ടതിൽ ജില്ലാ, ഏരിയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കഴക്കൂട്ടം ഏരിയ കമ്മിറ്റിയിൽ വിമർശനം ഉണ്ടായി. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version