ഇഷ്ട നമ്പറിന് 25 ലക്ഷം വീശി മലയാളി; 10 കോടിയുടെ ലംബോർഗിനി ഇനി കൊച്ചിയിൽ കുതിച്ചുപായും!

0
145

കാക്കനാട്/കൊച്ചി: 10 കോടി രൂപയുടെ ലംബോർഗിനി റിവോൾട്ടോ ആഡംബര കാറിന് കെഎൽ 07–ഡിഎച്ച്–7000 നമ്പർ ലഭിക്കാൻ ചെലവ് 25,02,000 രൂപ. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് വൻവില നൽകി നമ്പർ സ്വന്തമാക്കിയത്. 10,06,22,207 രൂപയാണ് കാറിന്റെ കമ്പനി വില. നികുതിയും അധിക സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ചെലവ് പുറമേ.

ഇഷ്ട നമ്പറിന്റെ ലേലം ഉറപ്പിച്ച ഇന്നലെത്തന്നെ പണം അടച്ചു. നേരത്തേ കെഎൽ 07–ഡിജി–0007 നമ്പർ 45 ലക്ഷം രൂപയ്ക്ക് ഇതേ കമ്പനിയുടമ വേണു ഗോപാലകൃഷ്ണൻ ലേലത്തിൽ പിടിച്ചിരുന്നു. 4 കോടി മുടക്കി വാങ്ങിയ ലംബോർഗിനി ഉറുസ് എസ്‌യുവിക്ക് വേണ്ടിയാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. കെഎൽ 07–ഡിജി–7777 നമ്പർ 12,80,000 രൂപയ്ക്കും ഇദ്ദേഹം വാങ്ങിയിരുന്നു.

ഇന്ത്യയിലെ ഏറ്റവു വലിയ വിലയുള്ള നമ്പർ

തന്റെ ലംബോർഗിനി ഉറുസിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വിലയുള്ള നമ്പർ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വേണു ഗോപാലകൃഷ്ണൻ സ്വന്തമാക്കിയത് ഈ വർഷം തന്നെയാണ്. KL07DG0007 എന്ന നമ്പറിനായി 45 ലക്ഷം രൂപയാണ് വേണു ഗോപാലകൃഷ്ണൻ മുടക്കിയത്.