വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബങ്ങൾ പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങി

0
1666

റിയാദ്: ഫാമിലി വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബങ്ങൾ പുറത്തിറങ്ങാനാകാതെ സൗദിയിലെ റിയാദ് എയർപോർട്ടിൽ കുടുങ്ങിയെന്ന് റിപ്പോർട്ട്. ജൂൺ ആറിന് ശേഷം മാത്രമേ ഇവർക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ അറിയിച്ചത്. ജൂൺ ആറ് വരെ ഫാമിലി വിസിറ്റ് വിസയിലുള്ളവർ സഊദിയിലേക്ക് വരരുതെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പലർക്കും മെസേജുകളയച്ചിരുന്നു. ഇത് വകവെക്കാതെ എത്തിയവാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മെയ് 18ന് രാത്രി റിയാദ് എയർപോർട്ടിൽ മൾട്ടി എൻട്രി ഫാമിലി വിസിറ്റ് വിസയിൽ എത്തിയ മലയാളിയുടെ മകളും മകനും പുറത്തിറങ്ങാനാകാതെ കുടുങ്ങിയതായി ഇന്നലെ രാത്രി മുതൽ വോയ്‌സ് പ്രചരിക്കുന്നുണ്ട്. വിസ ജൂണ് 7 വരെ സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. ഇത് സംബന്ധമായ വോയ്‌സ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേ സമയം, നിലവിൽ സഊദിയിലുള്ള പലരും ഇപ്പോഴും ബഹറൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ ബോർഡറുകളിലെത്തി വിസ പുതുക്കി വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് വരെ അക്കാര്യത്തിൽ തടസങ്ങളുണ്ടായിട്ടില്ല. കൂടാതെ ഇന്നലെയും ഇന്നും മറ്റു പല മലയാളി കുടുംബങ്ങളും വിവിധ എയർപോർട്ടുകൾ വഴി നാട്ടിൽ നിന്ന് സഊദിയിലെത്തിയതായും വ്യക്തമായ വിവരങ്ങളുണ്ട്. എന്നാൽ, വിമാനത്താവളങ്ങളിലും അയൽ രാജ്യങ്ങളിലെ ബോർഡറുകളിലും വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം പ്രാബല്യത്തിൽ വരുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ സഊദിയിലേക്ക് വരാനിരിക്കുന്നവർ മുഖീം പോലുള്ള പോർട്ടലുകൾ വഴി വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വരുന്നതാണ് നല്ലതെന്ന് വിവിധ സാമൂഹിക പ്രവർത്തകർ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി അറിയിപ്പ് നൽകുന്നുണ്ട്.

‘ഹജ്ജ് കഴിയും വരെ സഊദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശിക്കാനാകില്ല, ജൂൺ 6 വരെയാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയ സന്ദേശമെന്നും ഇന്നു മുതൽ (മെയ് 17 ശനിയാഴ്ച) നിയന്ത്രണം പ്രാബല്യത്തിലെന്നും’ MOI മെസേജുകൾ കഴിഞ്ഞ ദിവസം മുതൽ പുറത്ത് വന്നിരുന്നു. വാർത്ത കേട്ടതോടെ ആശങ്കയിൽ ആയിരിക്കുകയാണ് പ്രവാസി കുടുംബങ്ങൾ.

എന്നാൽ, നിലവിൽ സഊദിയിലേക്ക് വിവിധ അതിർത്തി പോസ്റ്റുകൾ വഴി നിരവധി കുടുംബങ്ങൾ പ്രവശിക്കുന്നുണ്ട്. സഊദി – ബഹ്‌റൈൻ കോസ്‌വേ, സഊദി – ജോർദാൻ അതിർത്തി എന്നിവിടങ്ങളിൽ ഇപ്പോഴും പ്രവാസി കുടുംബങ്ങൾ വിസ പുതുക്കാനായി പോകുകയും തിരിച്ചു സഊദിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് മലയാളം പ്രസ് ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

മാത്രമല്ല, സഊദിയിലേക്ക് പ്രവേശനം നേരിടുന്ന വാർത്തകൾ എയർപോട്ടിൽ നിന്നും ലഭിച്ചിട്ടുമില്ല. കരിപ്പൂർ, കൊച്ചിൻ വിമാനത്താവളങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്നവരിൽ ഇങ്ങനെയൊരു പരിശോധനയും ഇത് വരെ നടക്കുന്നില്ല. ഇങ്ങനെയൊരു തീരുമാനം ഏതൊരു ഗവണ്മെന്റും എടുക്കുമ്പോൾ ആദ്യമായി എയർലൈൻ കമ്പനികളെയാണ് അറിയിക്കുക. യാത്രക്കാരനെ ബോർഡിങ്‌ പാസ് നൽകിയത് മുതൽ യാത്രക്കാരൻ ഇറങ്ങേണ്ട രാജ്യത്ത് ഇറക്കി, പ്രവേശനം നൽകുന്നത് വരെ കൊണ്ട് വന്ന എയർലയൻന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കും. അതിനാൽ തന്നെ ആദ്യം കാര്യം നടപ്പിലാക്കുന്നതും യാത്രക്കാർക്ക് അറിയിപ്പ് നൽകുന്നത് എയർലയൻസ് ആയിരിക്കും.

നിരവധി കുടുംബങ്ങൾ സഊദിയിലേക്ക് ഇപ്പോഴും പ്രവേശിക്കുന്നതായും സഊദി ഫാമിലി വിസിറ്റിംഗ് വിസ പുതുക്കാൻ ജോർദാൻ, ബഹ്‌റൈൻ സർവീസ് നടത്തുന്ന സർവീസ് ഏജന്റുമാരും മലയാളം പ്രസ്സ് ഓൺലൈനിനെ അറിയിച്ചിട്ടുണ്ട്. ഏതായാലും സഊദിയിലേക്ക് സന്ദദർശക വിസകളിൽ വരുന്നവർ യാത്രക്ക് മുമ്പ് തങ്ങളുടെ വിമാന കമ്പനികളുമായോ ഔദ്യോഗിക സോഴ്‌സുകൾ വഴിയോ ഉറപ്പ് വരുത്തിയാൽ നന്നാകും.

ഹജ്ജിൻ്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് അറിയുന്നത്. നേരത്തെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് വരുന്നതിൽ മാത്രമായിരുന്നു നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം സന്ദർശനവിസയിലെത്തിയ നിരവധി പേർ അനധികൃതമായി ഹജജ് ചെയ്യാൻ ശ്രമിച്ചതിനാലാണ് ഇത്തവണ നിയന്ത്രണം കൂടുതൽ കർശനമാക്കിയതെന്നാണ് പറയപ്പെടുന്നത്. നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ സഊദിയിലേക്ക് വരാനിരിക്കുന്നവർ മുഖീം പോലുള്ള പോർട്ടലുകൾ വഴി വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വരുന്നതാണ് നല്ലതെന്ന് വിവിധ സാമൂഹിക പ്രവർത്തകർ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി അറിയിപ്പ് നൽകുന്നുണ്ട്.

ഇത് സംബന്ധിച്ച് മലയാളം പ്രസ്സ് ഓൺലൈൻ കഴിഞ്ഞ ദിവസം നൽകിയ വാർത്ത വായിക്കാം 👇

സഊദിയിലേക്ക് വിസിറ്റ് വിസക്കാർക്ക് പ്രവേശനം ഇനി ഹജ്ജിനു ശേഷമെന്ന്; നിലവിലെ അപ്ഡേറ്റ് അറിയാം

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക