Wednesday, 14 May - 2025

ഞാൻ കുടിക്കില്ല വലിക്കില്ല ഒന്നും ചെയ്യില്ല, പിന്നെ എങ്ങനെ ഇവിടെയെത്തിയെന്ന ചോദ്യത്തിന് ഉത്തരം പോലീസിന് മദ്യം കിട്ടിയത് ഞങ്ങളുടെ കിച്ചണിൽ നിണെന്ന് മറുപടി; സഊദിയിൽ മദ്യക്കേസിൽ ഫ്ലാറ്റിലെ മുഴുവൻ പ്രവാസികളും അറസ്റ്റിൽ

സഊദിയിൽ മദ്യക്കേസിൽ ഫ്ലാറ്റിലെ മുഴുവൻ പ്രവാസികളും അറസ്റ്റിൽ. ഫ്ലാറ്റിൽ പരിശോധന നടത്തിയ പോലീസ് നിരവധി മദ്യ കുപ്പികൾ കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. കന്യാകുമാരി സ്വദേശി ഉൾപ്പെടെയുള്ള പ്രവാസികളാണ് അറസ്റ്റിലായതെന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നു.

സംഭവത്തെ കുറിച്ച് സാമൂഹ്യ പ്രവർത്തകൻ നൽകുന്ന കുറിപ്പ് ചുവടെ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എവിടെയാണ് സ്വദേശം? കന്യാകുമാരി എന്ന് മറുപടി. എന്തിനാണ് ഇവിടെ കൊണ്ടുവന്നത്? സാർ ഞാൻ കുടിക്കില്ല വലിക്കില്ല ഒന്നും ചെയ്യില്ല പിന്നെ എങ്ങനെ ഇവിടെയെത്തി? പോലീസ് പിടിച്ചപ്പോൾ ആ കെട്ടിടത്തിലെ താമസക്കാരെ എല്ലാവരെയും പിടിച്ചു. മദ്യം  പൊലീസിന് എവിടുന്നാണ് കിട്ടിയത്? ഞങ്ങളുടെ കിച്ചണിൽ നിന്ന്. ഫയലിൽ രേഖപ്പെടുത്തിയ അഞ്ഞൂറ് മില്ലിയുടെ അഞ്ചു നിറ ബോട്ടിലും അഞ്ചു ഹാഫ് ബോട്ടിലുകളും. ഇത് ശരിയാണോ? അതെ ഇതെങ്ങനെ അവിടെ വന്നു? ഇതാരുടേതാണ്? ഒരാൾ നാട്ടിലേക്ക് പോകുമ്പോൾ നടത്തിയ പാർട്ടിയിൽ കുടിക്കാൻ വാങ്ങിച്ചതാണ്. ആരാ വാങ്ങിച്ചത്? നാട്ടിൽ പോകുന്ന ആൾ. അയാളെവിടെ? അയാൾ നാട്ടിൽ പോയി. ആരാണ് കൊണ്ട് വന്നത്? ബംഗാളി. ആളെ അറിയുമോ? ഇല്ല എനിക്ക് അയാളുമായി ബന്ധമില്ല. എല്ലാവരും കുടിച്ചില്ല അതാണ് അഞ്ചു കുപ്പി നിറ ബോട്ടിലായുള്ളത്. ബാക്കിയുള്ളവർ പകുതി കുടിച്ചു അവിടെ വെച്ചു. പിന്നെ നിങ്ങളെ പിടിച്ചത്? എന്റെ റൂമിന്റെ അടുത്താണ് കിച്ചൻ. അവിടെ നിന്നാണ് സാധനം കിട്ടിയത്. പിടിച്ചപ്പോൾ എല്ലാവരെയും പിടിച്ചു. മദ്യം കുടിച്ചില്ലെങ്കിലും മദ്യത്തിന്റെ പരിസരത്തുള്ളവരും സംശയിക്കപ്പെടാം പിടിക്കപ്പെടാം. മദ്യം വിളമ്പുന്ന പാർട്ടിയിൽ  പങ്കെടുക്കുന്ന ആൾ കുടിക്കണമെന്നില്ല. സാഹചര്യത്തെളിവുകൾ നിങ്ങൾക്ക് അനുകൂലമാവുകയില്ല. കുറ്റകൃത്യങ്ങൾ കാണുമ്പോൾ മൗനം പാലിക്കുന്നതും കുറ്റകരമാണ്.  ഇനി കോടതി തീരുമാനിക്കട്ടെ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: