Monday, 28 April - 2025

അത്യാഡംബരത്തിന്റെ അവസാന വാക്ക്; കിടിലൻ വിമാനം സ്വന്തമാക്കി പ്രവാസി വ്യവസായ രവിപിള്ള; വില 650 കോടി: ഒറ്റപ്പറക്കലിന് 12200 കി.മീ ദൂരം പോകാം.

അമേരിക്കൻ വിമാനക്കമ്പനിയായ ഗൾഫ്സ്ട്രീമിന്റെ ജി600 അത്യാഡംബര വിമാനം സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി വ്യവസായിയും ആർ പി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ള. ടി7 രവി എന്ന പേരിലാണ് വിമാനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമയം ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു വിമാനം സ്വന്തമാക്കുക എന്ന തീരുമാനത്തിലേക്കെത്തിച്ചതെന്ന് പറയുകയാണ് രവി പിള്ള. ജി600 അത്യാഡംബര വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് രവി പിള്ള ആദ്യം പറന്നത്. കുടുംബവും കൂടെ ഉണ്ടായിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇറ്റലിയിലാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. ജി600 അതിവേഗവിമാനത്തിൽ ന്യൂയോർക്ക്-ദുബൈ, ലണ്ടൻ-ബെയ്ജിങ്, ലോസ് ആഞ്ജലിസ്-ഷാങ്ഹായ് തുടങ്ങിയ നഗരങ്ങൾക്കിടയിൽ നോൺ സ്റ്റോപ്പായി യാത്രനടത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻതലമുറ വിമാനത്തെക്കാൾ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. വിമാനയാത്രക്കിടയിൽ ഭൂമിയിൽ ഉള്ളവരുമായി വീഡിയോ കോൺഫറൻസ് നടത്താനായി സാധിക്കും.

ഒരു സമയം 13 യാത്രക്കാർക്ക് സുഖകരമായി സഞ്ചരിക്കാനാകുമെന്നത് മറ്റൊരു പ്രത്യേകതയാണ്. സീറ്റുകളുടെ എണ്ണം 19 ആയി വരെ ഉയർത്താനും കഴിയുന്ന മോഡലാണ് ജി600. ആറുപേർക്ക് ഉറങ്ങാൻ കഴിയുന്ന സൗകര്യവുമുണ്ട്. അത് പത്ത് വരെ ആക്കി ഉയർത്താനുമാകും. ഭക്ഷണമുണ്ടാക്കുന്നതിനായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ കിച്ചൻ സൗകര്യവും ഈ വിമാനത്തിനുണ്ട്.

യുഎസിലെ ഡാലസിൽ അത്യാഡംബര വിമാന നിർമാണ കമ്പനിയായ ഗൾഫ് സ്ട്രീം എയ്റോ സ്പേസ് നിർമിച്ച വിമാനത്തിന് 650 കോടിയോളം രൂപയാണ് വില. കഴിഞ്ഞദിവസം വിമാനം ഇറ്റലിയിൽ എത്തിച്ചു. ഇറ്റലിയിലാണ് വിമാനം റജിസ്റ്റർ ചെയ്യുന്നത്. T7 Ravi എന്ന ഇരട്ട എൻജിൻ  പരമാവധി 51000 അടി ഉയരത്തിൽ വരെ പറക്കാവുന്ന വിമാനത്തിന് മണിക്കൂറിൽ 600 കി.മീ വേഗം വരെ കൈവരിക്കാനാകും.!

പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 815 ജിഎ എന്ന എൻജിനാണ് വിമാനത്തിൽ ഉപയോഗിക്കുന്നത്. പരമാവധി 51 000 അടി ഉയരത്തിൽ വരെ പറക്കാം. വേഗതയാണെങ്കിൽ മണിക്കൂറിൽ പരമാവധി 925 കി.മീ വരെ. ഒറ്റപ്പറക്കലിന് 12,200 കി.മീറ്റർ ദൂരം വരെ പോകാം. 96.1 അടി നീളവും ഒരു ചിറക് മുതൽ മറ്റേ ചിറകിന്റെ അറ്റം വരെ 94.2 അടി വീതിയുമുണ്ട്. വീഡിയോ റിപ്പോർട്ട് 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: