Monday, 28 April - 2025

പുതിയ പൊലീസ് മേധാവി; പട്ടികയില്‍ എം ആര്‍ അജിത് കുമാറും

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയുടെ പട്ടികയില്‍ ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും. അജിത് കുമാറിന് പുറമേ അഞ്ച് പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഏറ്റവും സീനിയര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും പട്ടികയില്‍ ഇടംപിടിച്ചു. ആറ് പേര്‍ അടങ്ങുന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു.

നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കാനിരിക്കെയാണ് ആറ് പേരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മൂന്ന് പേര്‍.

പി വി അന്‍വറിന്റെ വെളിപ്പെടുത്തതിലൂടെ എം ആര്‍ അജിത് കുമാര്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്. അജിത് കുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായും അന്‍വര്‍ ആരോപിച്ചിരുന്നു. തൃശൂര്‍പൂരം കലക്കല്‍ വിവാദത്തിലും എം ആര്‍ അജിത് കുമാറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

Most Popular

error: