മക്ക: റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്കുള്ള റോഡുകളിലൂടെ പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി (ആർജിഎ) അറിയിച്ചു. റമസാനിലെ ഏറ്റവും ഉയർന്ന വാർഷിക ഉംറ സീസണിൽ ആചാരങ്ങൾ നിർവഹിക്കാൻ വരുന്ന ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വലിയ ഒഴുക്കാണ് തിരക്ക് വർധിക്കാൻ കാരണം.
സന്ദർശകരുടെയും ഉംറ തീർഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. അതേസമയം എല്ലാവർക്കും സുരക്ഷിതവും സുഖപ്രദവുമായ അനുഭവം ഉറപ്പുനൽകുന്നതിന് സാധ്യമായ മികച്ച സേവനങ്ങൾ മന്ത്രാലയങ്ങൾ ഉറപ്പാക്കുന്നുണ്ട്.