റിയാദ്: ഇന്ത്യയുള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി സഊദി അറേബ്യ. ഇതുവരെയുണ്ടായിരുന്ന സിംഗിള്‍ എൻട്രി, മള്‍ട്ടിപ്ള്‍ എന്‍ട്രി സംവിധാനം പൂര്‍ണമായും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പകരം അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് മള്‍ട്ടിപ്ൾ, സിംഗിള്‍ എന്‍ട്രികള്‍ തീരുമാനിക്കേണ്ടതെന്നാണ് സഊദി വിദേശകാര്യമന്ത്രാലയം വിസ സൈറ്റിൽ അറിയിക്കുന്നത്. എന്നാൽ, ഇത് താത്കാലികം ആണോ എന്ന് വ്യക്തമല്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രണ്ടുമാസം മുമ്പ് സന്ദര്‍ശക വിസ മള്‍ട്ടിപ്ള്‍ എന്‍ട്രി അപേക്ഷ സൗകര്യം സഊദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും നാട്ടിലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി സൗകര്യം പുനഃസ്ഥാപിച്ചില്ല. പകരം എല്ലാ അപേക്ഷകര്‍ക്കും ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയാണ് ലഭിച്ചിരുന്നത്.

എന്നാല്‍ വ്യാഴാഴ്ച മുതല്‍ സഊദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം പൂര്‍ണമായും പിന്‍വലിച്ചു. ഇനി അപേക്ഷകന് അനുവദിക്കേണ്ടത് സിംഗിൾ എൻട്രിയാണോ മൾട്ടിപ്പ്ൾ എൻട്രിയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് രാജ്യങ്ങളിലെ സഊദി കോണ്‍സുലേറ്റുകളിലും എംബസികളിലും നിക്ഷിപ്തമായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിസ ആപ്ലിക്കേഷൻ സമയം അറിയിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക