ബുറൈദ: സഊദി നഗരമായ അല്‍മനാര്‍ ഡിസ്ട്രിക്ടില്‍ ലോണ്‍ട്രി (അലക്കു കട) യിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അലക്കുകടയിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.
പരുക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യപരിചരണങ്ങള്‍ നല്‍കി. പ്രത്യേക സംഘങ്ങള്‍ സ്ഥലം സുരക്ഷിതമാക്കിയതായും പ്രദേശവാസികളുടെയും വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.