Monday, 28 April - 2025

ജീവപര്യന്തം തടവു ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവ്. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവിട്ടത്.  

20 വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കേസുകൾ അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. തടവുകാരുടെ പട്ടികയും വിലയിരുത്തലും വേഗത്തിലാക്കാൻ തിരുത്തൽ സ്ഥാപനങ്ങളുടെയും ശിക്ഷാ നിർവ്വഹണ അതോറിറ്റികളുടെയും നേതാക്കളോട് ഷെയ്ഖ് ഫഹദ് അൽ യൂസഫ് അഭ്യർത്ഥിച്ചു.

Most Popular

error: