തിരുവനന്തപുരം: മന്ത്രിമന്ദിരമായ റോസ് ഹൗസ് അതീവ ലളിതമായ വിവാഹച്ചടങ്ങിനു വേദിയായി. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും ആര്‍.പാര്‍വതി ദേവിയുടെയും മകന്‍ പി.ഗോവിന്ദ് ശിവനും തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജും തമ്മിലുള്ള വിവാഹമാണ് മന്ത്രിമന്ദിരത്തില്‍ നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെ കുറച്ചു രാഷ്ട്രീയ നേതാക്കാളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ടി.വി.തോമസും കെ.ആര്‍.ഗൗരിയമ്മയും പ്രണയവിവാഹിതരായ അതേ റോസ് ഹൗസ് തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു പ്രണയ വിവാഹത്തിന് വേദിയായത്.