Saturday, 15 February - 2025

അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിൽ ശ്രദ്ധേയ നേട്ടവുമായി മലയാളി സഹോദരങ്ങൾ

ബോസ്റ്റൺ: ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് 2025-ൽ തിളങ്ങുന്ന നേട്ടവുമായി മലയാളി സഹോദരങ്ങൾ. കാസർഗോഡ് സ്വദേശികളും കനേഡിയൻ പൗരന്മാരുമായ ദുആ ഓസ്മാൻ, സാകി ഓസ്മാൻ എന്നിവരാണ് അതാത് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കരസ്ഥമാക്കിയത്. എംഐടി ബോസ്റ്റണിൽ നടന്ന ഫെസ്റ്റ് സംഘടിപ്പിച്ചത് യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ സ്‌​ക്വ​യ​ർ ആണ്.

വെബ്/മൊബൈൽ ആപ്പ് വിഭാഗത്തിലാണ് ദുആ പങ്കെടുത്തത്. പഠനം ആകർഷകവും രസകരവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഒരു സംവേദനാത്മക വെബ്‌സൈറ്റായ ‘ഗ്ലോബൽ ക്വസ്റ്റ്’ എന്ന പ്രോജെക്ടിലൂടെയാണ് ദുആ രണ്ടാം സ്ഥാനം നേടിയത്. എഐ വിഭാഗത്തിൽ മത്സരിച്ച സാകി, വാചകങ്ങളിൽ നിന്ന് വികാരങ്ങൾ മനസിലാക്കി ഉപയോക്താവിന്റെ മനസികാവസ്ഥക്ക് അനുസരിച്ച് പാട്ടുകൾ നിർദേശിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനായ ‘ഇമോമെലഡി’ എന്ന പ്രൊജക്റ്റ് ആണ് അവതരിപ്പിച്ചത്. 2023 മുതൽ സൈബർ സ്‌ക്വയറിലൂടെ പരിശീലനം നേടിയാണ് സഹോദരങ്ങൾ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയത്.

Most Popular

error: