ഹൈദരാബാദ്: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ റീട്ടെയിനിംഗ് ചുമര് ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളാണ് മരിച്ചവർ. ഹൈദരാബാദിലെ എൽ ബി നഗറിലാണ് സംഭവം.
തൂണുകൾ സ്ഥാപിക്കുന്ന പണി നടക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽ തൊഴിലാളികൾ അകപ്പെട്ടതായി നാട്ടുകാർ പൊലീസിനേയും അഗ്നിശമന സേനയേയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.