കൊല്ലം: വിദേശ തൊഴിൽ വാഗ്ദാനം നൽകി പീഢനം പ്രധാനപ്രതി പിടിയിൽ എന്ന നിലയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന്. സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിപ്പിക്കുന്നതിനെ തുടർന്ന് കായംകുളം സ്വദേശി പോലീസിൽ പരാതി നൽകി. വിദേശ തൊഴിൽ വാഗ്ദാനം നൽകി യുവതികളെ സഊദിയിലെത്തിക്കുന്നു എന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് കായംകുളം സ്വദേശി അബി അഷറഫ് (31) ആലപ്പുഴ എസ് പി ക്ക് നൽകിയ പരാതിയിൽ ആവശ്യപെട്ടു. ചിതറ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പന്ത്രണ്ട് വർഷങ്ങളായി സഊദി അറേബ്യയിലെ ദമാം, ജുബൈൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജോലിചെയ്തു വന്നിരുന്ന അബി അഷറഫിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ള ചിലരുടെ ബോധപൂർവമായ ഇടപെടലുകളാണ് ഈ വ്യാജ പ്രചാരണത്തിന് കാരണമെന്ന് അബി പറഞ്ഞു.
മദ്യം,മയക്കുമരുന്ന് ഇടപാടുകളിൽ സഊദിയിൽ പിടിയിലായവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി. വ്യാജ വാർത്ത പടച്ചുവിടുകയും സമൂഹത്തിൽ എന്നെയും കുടുംബത്തെയും വേട്ടയാടുന്നവർക്കെതിരെ നാട്ടിലും സഊദിയിലും നിയമ നടപടികളുമായി പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരാതിയിൽ അന്വേഷണം ഊർജിതപെടുത്തിയിട്ടുണ്ട്. സഊദി അറേബ്യയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ പോലീസിനും പരാതി നൽകുമെന്നും അബിൻ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക