റിയാദ്: സഊദി അറേബ്യയിൽ വിവിധ മന്ത്രാലയങ്ങളിലെ 158 ജീവനക്കാരെ അഴിമതി വിരുദ്ധ സമിതി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നാഷനൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, മുനിസിപ്പാലിറ്റി, ഭവനനിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്.
കൈക്കൂലി, ഓഫിസ് ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉള്ളത്. അറസ്റ്റിലായ ജീവനക്കാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.