Friday, 14 February - 2025

പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ അംബാസിഡർ: വിവിധ ഭാഗങ്ങളിൽ കോൺസുലർ സേവനങ്ങൾ ഉടൻ പുനരാരംഭിക്കും

ദമാം കേന്ദ്രീകരിച്ചു കോൺസുലേറ്റ്; ചർച്ചകൾ സജീവം

ദമാം: സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങൾ  പുനരാരംഭിക്കുമെന്ന് സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ. ചില പരിമിതികളാണ് ഇടക്ക് സേവനം മുടങ്ങിപോകാൻ കാരണമായതെന്നും ഈ മാസം തന്നെ ഇത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ സഊദിയിലെ ദമാമിൽ ദാറുസ്വിഹ മെഡിക്കൽ സെൻറർ പുതിയ കെട്ടിടത്തിെൻറ പ്രവർത്തനോദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവിശാലമായ സഊദി അറേബ്യയെ പോലുള്ള ഒരു രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് സേവനങ്ങൾ നൽകാൻ എംബസി പ്രതിജ്ഞാബദ്ധമാണ്. ഇതിനായി കോൺസുലാർ സേവനത്തിന് പുറമെ ലേബർ വെൽഫയർ ടീമിനെയും എംബസിയുരെ മേൽനോട്ടത്തിൽ ഇത്തരം വിദൂര പ്രദേശങ്ങളിലേക്ക് അയക്കുകയും ഇന്ത്യാക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും. കിഴക്കൻ സഊദിയിലെ പ്രധാന കേന്ദ്രമായ ദമാം കേന്ദ്രീകരിച്ചു കോൺസുലേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഇന്ത്യ സഊദി ബന്ധം കൂടുതൽ ശക്തമായിരിക്കുന്ന ഈ അവസരത്തിൽ അതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തുതന്നെ ഇത്തരത്തിലൊരു സന്തോഷവർത്തമാനം മാധ്യമങ്ങളെ അറിയിക്കാൻ സധിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പങ്കുവെക്കുകയും ചെയ്തു. വിദേശ യൂനിവേഴ്സിറ്റികളെ സഊദി അറേബ്യ സ്വാഗതം ചെയ്തത് ഏറെ ആശ്വാസകരമാണ്. സഊദിയിലെ ഇന്ത്യൻ പ്രവാസികളുടെ മക്കൾക്ക് പരിമിതികളില്ലാത്ത ഉപരിപഠനം നൽകുന്നതിനായി ഇന്ത്യൻ യൂനിവേഴ്സിറ്റികളെ സഊദിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും അവർക്ക് ആവശ്യമായ എല്ലാപിന്തുണയും നൽകാൻ എംബസി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: