മക്ക: മലയാളികൾക്ക് അഭിമാനമായ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാനയും കുടുംബവും വിശുദ്ധ മക്കയിലെത്തി. മക്കയിലെത്തിയ ഇവരെ മക്ക കെഎംസിസി നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
സാധാരണ സ്കൂളുകളിൽ പഠിച്ച് ഇന്ന് ആകാശം കീഴടക്കി പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ആകാശത്തോളം ഉയരുന്നത് ഈ നാടിൻറെ അഭിമാനം കൂടിയാണ്. കെഎംസിസിയുടെ സ്പോൺസർഷിപ്പിൽ ഉംറ നിർവ്വഹിക്കാൻ എത്തിയ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാനയും കുടുംബവും ഏറെ സന്തോഷത്തിലാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നീ ഭാരവാഹികൾക്ക് പുറമെ വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
അടുത്ത ദിവസം മക്ക കെ എം സി സി സഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മറിയം ജുമാന പങ്കെടുക്കും.
ആകാശ വിസ്‌മയം തീർത്ത് ഉമ്മർ ഫൈസി – ഉമൈബാനു ദമ്പതികളുടെ മകൾ മറിയം ജുമാന; ഇത് മലപ്പുറത്തിന്റെ അഭിമാനം
മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാന തന്റെ പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി നാടിനഭിമാനമായി. പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരിക്കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി – ഉമൈബാനു ദമ്പതികളുടെ നാലാമത്തെ കുട്ടിയായ മറിയം ജുമാനയെ ഡൽഹിയിലെ ഫ്‌ളൈ ഓല ഏവിയേഷൻ അക്കാദമിയിൽ പഠനം നടത്തുന്നതിന് പോകുമ്പോൾ യാത്രയയക്കാൻ അവരുടെ വീട്ടിൽ ഞാനും പോയിരുന്നു. ആത്മവിശ്വാസം സ്‌ഫുരിക്കുന്ന അവരുടെ പ്രസ്സന്ന വദനവും കുടുംബത്തിന്റെ താങ്ങും പിന്തുണയും അന്നേ മനസ്സിലായതാണ്. മികച്ച ഗായികകൂടിയാണ് മറിയം ജുമാന.
നാട്ടിൻപ്പുറത്തുകാരിയായി ജനിച്ച് സാധാരണ സ്കൂളുകളിൽ പഠിച്ച് ഇന്ന് ആകാശം കീഴടക്കി പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ആകാശത്തോളം ഉയരുന്നത് ഈ നാടിൻറെ അഭിമാനം കൂടിയാണ്. സി എച്ചിന്റെ സ്വപ്‍നം പോലെ നമ്മുടെ നാട്ടിലെ പെൺകുട്ടികളും അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണ്. മറിയം ജുമാനയുടെയും സഹോദരങ്ങളുടെയും അവരവരുടെ ഉജ്വല നേട്ടങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ ധീരവും ത്യാഗപൂർണ്ണവുമായ പിന്തുണകൂടിയുണ്ട്.
പിതാവ് ഉമർ ഫൈസി പള്ളിയിലെ ഉസ്താദ് ആണ് എന്നതിന് പുറമെ ദൂര ദിക്കിൽ പോലും പോയി പഠിക്കുന്നതിന് വലിയ ധൈര്യമാണ് മക്കൾക്ക് നൽകുന്നത്. മാതാവ് ഉമൈബാനു മുൻ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവർത്തകയും വനിതാ ലീഗ് ഭാരവാഹികൂടിയാണ് .
പിതാവ് ഉമ്മർ ഫൈസിക്കും ഉമൈബാനുവിനും സഹോദരങ്ങളും നാട്ടുകാരും നൽകുന്ന ഉറച്ച പിന്തുണയും പ്രശംസനീയമാണ്.
മറിയം ജുമാനയുടെ മാതാവ് ഉമൈ ബാനു, എൻറെ നിയോജകമണ്ഡലത്തിലെ ചെറുകാവ് പഞ്ചായത്തിലെ കണ്ണംവെട്ടിക്കാവ് സ്വദേശിയാണ്. പതിറ്റാണ്ടുകളോളം ചെറുകാവ് പഞ്ചായത്തിലും പുളിക്കലിലും ചന്ദ്രിക ദിനപത്രത്തിന്റെ ഏജൻറ് ആയിരുന്ന ചന്ദ്രിക മാനു എന്ന പേരിൽ അറിയപ്പെടുന്ന ടി.പി മുഹമ്മദിൻ്റെ പുത്രിയാണ് ഉമൈബാനു. മറിയം ജുമാനക്ക് അഭിനന്ദനങ്ങൾ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക