Friday, 14 February - 2025

താമസിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

ദുബൈ: ദുബൈയിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.

ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും ശനിയാഴ്ച ഉച്ചക്കാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുനിയിൽ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: