Saturday, 15 February - 2025

സഊദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സുമാർക്ക് അവസരം; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് (വനിത) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. ഇന്‍റൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകൾ.

ബിഎസ്​സി  /പോസ്റ്റ് ബിഎസ്​സി നഴ്സിങ് യോഗ്യതയും, സ്പെഷാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസിഫിക്കേഷനും (മുമാരിസ് + വഴി), എച്ച്ആർഡി അറ്റസ്റ്റേഷനും, ഡാറ്റാഫ്ലോ പരിശോധനയും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

വിശദമായ സിവി, വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി 2025 ഫെബ്രുവരി 15നകം അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു.

അഭിമുഖം ഫെബ്രുവരി 23 മുതൽ 26 വരെ എറണാകുളത്ത് (കൊച്ചിയിൽ) നടക്കും. അപേക്ഷകർ മുമ്പ് SAMR പോർട്ടലിൽ റജിസ്റ്റർ ചെയ്തവരായിരിക്കരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള സാധുവായ പാസ്പോർട്ടുള്ളവരായിരിക്കണം. അഭിമുഖസമയത്ത് പാസ്പോർട്ട് ഹാജരാക്കണം.

Most Popular

error: