Friday, 14 February - 2025

ഡൽഹി തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ അവസാനിക്കും

ന്യൂ ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ആണ് കോൺഗ്രസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ആശങ്കയിലാണ്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കിക്കേ വാശിയേറിയ പ്രചാരണവുമായാണ് മുന്നണികൾ മുന്നോട്ടു പോകുന്നത്. പ്രധാനപ്പെട്ട നേതാക്കൾ എല്ലാം പ്രചാരണത്തിൽ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ആണ് കോൺഗ്രസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. അതേസമയം ബജറ്റിൽ ഡൽഹിക്കായി പ്രഖ്യാപനങ്ങളില്ലെങ്കിലും വോട്ടർമാരിൽ വലിയൊരു വിഭാഗമായ ഇടത്തരക്കാർക്കായി ആദായ നികുതിയിളവു പ്രഖ്യാപിച്ചത് അനുകൂലമാകും എന്നാണ് ബിജെപി കണക്കുകൂട്ടൽ.

അതിനിടെ രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്. ബിജെപി സ്ഥാനാർഥികൾക്കായി ഇവർ പ്രചാരണത്തിൽ സജീവമാകുമ്പോൾ പാർട്ടി വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് എഎപി.

Most Popular

error: