Saturday, 15 February - 2025

ഒന്നിച്ചിരുന്ന് മദ്യപാനം,ഇടയിൽ ഭാര്യ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ച് സുഹൃത്ത്, വെട്ടി വീഴ്ത്തി യുവാവ്, അറസ്റ്റ്

പാലക്കാട്: നെന്മാറ അയിലൂരിൽ യുവാവിനെ വെട്ടിയ കേസിൽ സുഹൃത്ത് പിടിയിൽ. വീഴ്ലി സ്വദേശി ഷാജിയെ വെട്ടിയ കേസിൽ വീഴ്ലി സ്വദേശി തന്നെയായ രജീഷ് എന്ന ടിന്റുമോൻ ആണ് പിടിയിലായത്. രജീഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതും ഭാര്യ ഉപേക്ഷിച്ച് പോയത് പറഞ്ഞ് ഷാജി പരിഹസിക്കുകയും ചെയ്തത്. കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തിൽ ഇറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഷാജിയുടെ പരിക്ക് ഗുരുതരമല്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: