Friday, 14 February - 2025

ബസിന്റെ ഡോർ തുറന്ന് കിടന്നു; ഓടുന്ന ബസിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം എടക്കരയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടൻ മറിയുമ്മ (62) ആണ് മരിച്ചത്. ഡോർ അടക്കാതെയായിരുന്നു ബസ് യാത്ര നടത്തിയിരുന്നത്.

നെല്ലിക്കുത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാൻ ബസിന്റെ തുറന്ന് കിടക്കുന്ന ഡോർ വഴി മറിയുമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം 3.10ന് മൂത്തേടം എണ്ണക്കരകള്ളിയിൽ വെച്ചായിരുന്നു അപകടം.

Most Popular

error: