Friday, 14 February - 2025

സഊദിയിൽ നിന്ന് അതിർത്തിയിലൂടെ യമൻ വഴി നാട്ടിലേക്ക് തിരിച്ചു, 2 വർഷമായി മലയാളിയെ കുറിച്ച് വിവരമില്ല; കണ്ടെത്താൻ സഹായം തേടി കുടുംബം

റിയാദ്: റിയാദിലെത്തി ദുരിതത്തിലായതോടെ അനധികൃത മാർഗ്ഗത്തിലൂടെ നാട്ടിലേക്ക് തിരിച്ച മലയാളിയെ കുറിച് രണ്ട് വർഷമായി വിവരമില്ല. 2022 നവംബര്‍ 17ന് റിയാദില്‍ ജോലിക്കെത്തിയ ചൊറ്റാനിക്കര അയ്യന്‍കുഴിയില്‍ താമസിക്കുന്ന സുരേഷ്, ശോഭ ദമ്പതികളുടെ മകന്‍ നിഥുനെ (33)യാണ് രണ്ട് വർഷമായി കാണാതെ കുടുംബം വിഷമിക്കുന്നത്. അനധികൃത മാർഗത്തിലൂടെ യമൻ വഴി നാട്ടിലേക്ക് തിരിച്ച ഇദ്ദേഹം അതിര്‍ത്തിയിലൂടെ ഏറെ ദൂരം നടക്കാനുണ്ടെന്ന് ഭാര്യ ശ്രീകുട്ടിയെ വിളിച്ചറിയിച്ചതാണ് അവസാന വിവരം. പിന്നീട് ഇതുവരെ ഒരു വിവരവുമില്ല. വിളിച്ചിട്ടുമില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദ് എക്‌സിറ്റ് 14ല്‍ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു നിഥുന്‍. നാലു മാസം അവിടെ ജോലി ചെയ്തു. ക്രെഡിറ്റ് കൊടുത്തിരുന്ന കടകള്‍ പൂട്ടിപ്പോയതിനാല്‍ ഇദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്ന് കുടിശ്ശിക ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹം നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്. കമ്പനി അവധി നല്‍കാത്തതിനാല്‍ മറ്റു വഴികള്‍ തേടി ഏജന്റുമാരെ സമീപിക്കുകയായിരുന്നു. റിയാദിൽ നിന്ന് ജിസാന്‍ വഴി സഊദി അതിര്‍ത്തി കടത്തി യമനിലെത്തിക്കാമെന്നും അവിടെ നിന്ന് നാട്ടിലെത്താമെന്നുമായിരുന്നു ഒരു ഏജന്റ്അറിയിച്ചത്.

ഇതാണ് നല്ല മാർഗ്ഗമെന്ന് കരുതി അത് സ്വീകരിക്കുകയായിരുന്നു. ഇതിനായി വീട്ടുകാര്‍ അയച്ചുകൊടുത്ത ഒന്നര ലക്ഷം രൂപ ഏജന്റിന് കൈമാറി. ജനുവരി 22ന് നിഥുൻ വിമാനമാര്‍ഗം ജിസാനിലെത്തി. അവിടെ നിന്ന് കൂടെയുണ്ടായിരുന്ന മൂന്നുപേരെയും ഒരു കാറില്‍ യമന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അതിര്‍ത്തിയിലൂടെ ഏറെ ദൂരം നടക്കാനുണ്ടെന്ന് ഇദ്ദേഹം ഭാര്യ ശ്രീകുട്ടിയെ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ഇതുവരെ ഒരു വിവരവുമില്ല. വിളിച്ചിട്ടുമില്ല.

ഇദ്ദേഹത്തിനായി റിയാദ് ഹെല്‍പ് ഡെസ്‌ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം യമനില്‍ നിന്ന് ഒരു മലയാളി സുഹൃത്ത് ഹെല്‍പ് ഡെസ്‌ക് അഡ്മിന്‍ നൗഷാദ് ആലുവയെ വിളിച്ചറിയിച്ചതനുസരിച്ചതിനെ തുടര്‍ന്നാണ് അന്വേഷം തുടങ്ങിയത്. സഊദിയിലെ വിവിധയിടങ്ങളില്‍ അന്വേഷണം നടത്തി വരികയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും പരാതി നല്‍കിയിട്ടുണ്ട്.

അയൽ രാജ്യമായ യമനിലും അന്വേഷണം നടത്തുന്നുണ്ട്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ നൗഷാദ് ആലുവയെ 00966568382083 എന്ന നമ്പറിൽ ബന്ധപ്പെടണം. നേരത്തെ കുടുംബം സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കിയിരുന്നു. ആത്മീയ ഏകമകളാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: