ജിദ്ദ: ‘ഇ1’ ഇലക്ട്രിക് പവർബോട്ട് ചാംപ്യൻഷിപ്പിൻ്റെ ഉദ്ഘാടന റൗണ്ട് വെള്ളിയാഴ്ച ജിദ്ദയിൽ ആരംഭിക്കും. സൗദി വാട്ടർ സ്‌പോർട്‌സ് ആൻഡ് ഡൈവിങ് ഫെഡറേഷൻ ഇൻ്റർനാഷനൽ പവർ ബോട്ടിങ് ഫെഡറേഷൻ്റെ സഹകരണത്തോടെയാണ് ഇലക്ട്രിക് പവർ ബോട്ടുകൾക്കായുള്ള “ഇ1” വേൾഡ് ചാംപ്യൻഷിപ്പ് നടക്കുന്നത്.
കായിക മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലും പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടുമായി (പിഐഎഫ്) പങ്കാളിത്തത്തോടെയും നടക്കുന്ന ദ്വിദിന ഇവൻ്റിൻ്റെ ഉദ്ഘാടന റൗണ്ട് ഏഴ് പരിസ്ഥിതി സൗഹൃദ ചാംപ്യൻഷിപ്പ് റൗണ്ടുകളിൽ ആദ്യത്തേതായി അടയാളപ്പെടുത്തുന്നു.
ഇത് ലോകമെമ്പാടുമുള്ള ഏഴ് വ്യത്യസ്ത നഗരങ്ങളിലാണ് നടക്കുക.
മത്സരത്തിൽ ഒമ്പത് ടീമുകൾ വൈദ്യുത പവർ ബോട്ട് ഉടമകളുടെ വിശിഷ്ട ലൈനപ്പ് പങ്കെടുക്കും.