റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെർഫെസ്റ്റ് ‘മലപ്പുറം മക്കാനി’ വിത്യസ്താനുഭവം കൊണ്ട് ശ്രദ്ധേയമായി. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുണർത്തി ക്രമീകരിച്ച ‘മലപ്പുറം മക്കാനി’യിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻ ഭക്ഷണ വിഭവങ്ങളും സാംസ്കാരിക പൈതൃകങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിയാദ് സുലൈ അഖിയാൻ ഇസ്തിറായിൽ നടന്ന വിന്റെർഫെസ്റ്റ് റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു.
മിഅ റിയാദ് പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ നിസാം പൂളക്കൽ ആമുഖ പ്രഭാഷണം നടത്തി.
വികലാംകരുടെ ശാക്തീകരണം ലക്ഷ്യം വെച്ച് മുച്ചക്ര വാഹനത്തിൽ ലോകം ചുറ്റുന്ന അരക്ക് താഴെ ചലനശേഷിയില്ലാത്ത ബീഹാർ സ്വദേശി മുഹമ്മദ് ഹസൻ ഇമാമിന് ചടങ്ങിൽ സ്വീകരണം നൽകി. പതിനഞ്ചോളം രാജ്യങ്ങൾ പിന്നിട്ട് സൗദിയിലെത്തിയ ഇദ്ദേഹത്തിന്ന് പ്രോഗ്രാം സ്പോൺസർ അൻസാർ ക്രിസ്റ്റല്‍ ഉപഹാരം നൽകി ആദരിച്ചു.
വർക്കിങ്ങ് പ്രസിഡന്റ് അസൈനാർ ഒബയാർ, വൈസ് പ്രസിഡന്റ് ഹബീബുറഹ്മാൻ, ജോയിൻ സെക്രട്ടറിമാരായ ശിഹാബ് കരുവാരകുണ്ട്, ഷമീർ കല്ലിങ്ങൽ, മീഡിയ കൺവീനർ റിയാസ് വണ്ടൂർ, സ്പോർട്സ് കൺവീനർ ബിൻയാമിൻ ബിൽറു, ആർട്സ് കൺവീനർ സുനിൽ ബാബു എടവണ്ണ, ക്ഷേമകാര്യ കൺവീനർ അൻവർ സാദത്ത്, നിർവാഹക സമിതി അംഗങ്ങളായ സമീർ മാളിയേക്കൽ, നാസര്‍ വലിയകത്ത്, ശിഹാബ് കാരേക്കാട്, വനിതാ വിഭാഗം ജനറൽ സെക്രട്ടറി ലീനാ ജാനിഷ്, വൈസ് പ്രസിഡന്റ് നമീറ സമീർ, ട്രഷറർ ഷെബി മൻസൂർ, പ്രോഗ്രാം സ്പോൺസർമാരായ അംജത് അഗാവൊ, സനു മാവേലിക്കര, സാക്കിർ എമാൽകൊ,
ദീപു. ബി.എൻ.ബി, അലി കറിപോട്ട്, ബിനോയ് നൂറ കാർഗോ, അൽമദീന പ്രതിനിധികളായ ഫാറൂഖ് കോവൽ, ഖാലിദ്, വെള്ളിയോട്, അഷ്റഫ് ഇസ്മ മെഡിക്കൽ സെന്റെർ, സ്പീഡ് പ്രിന്റ് ലത്തീഫ് തലാപ്പിൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നാടുവിട്ട് പ്രവാസത്തിലെത്തിയിട്ടു ള്ള പ്രവാസികൾക്ക് നവ്യാനുഭവമാണ് ‘മലപ്പുറം മക്കാനി’ പോലുള്ള ഇത്തരം സാംസ്കാരിക പരിപാടികളെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റിയാദ് ടാക്കീസ് കോർഡിനേറ്റർ ഷൈജു പച്ച, എൽദോ വയനാട്, സജീർ സമദ് എന്നിവരുടെ നേതൃത്വത്തിൽ പാട്ടുമാലയും, ചിലങ്ക അംഗങ്ങളുടെ കൈക്കൊട്ട് കളിയും വിന്റെർ ഫെസ്റ്റിൽ അരങ്ങേറി. മുതിർന്ന വർക്കും കുട്ടികൾക്കുമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം മജീദ് പതിനാറുങ്ങൽ, ജിത്തു സോണ ഗോൾഡ്,
ഷമീർ അൽഷാമിൽ തുടങ്ങിയവർ വിതരണം ചെയ്തു.
അബ്ദുൾ കരീം, മുഹമ്മദ് നവാർ, മുക്താർ പൊന്നാനി, മജീദ് ചോല, ജാനിസ് പാലേമാട്, സാജിർ കാളികാവ്, നിസാം നാട്ടുകല്ലിങ്ങൽ, അമീർ പട്ടണത്ത്, അബൂബക്കർ മഞ്ചേരി, ഷാഹിൻ പള്ളിശ്ശേരി, ജമീദ് വല്ലാഞ്ചിറ, സക്കീർ ഹുസൈൻ, ഉസ്മാൻ മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷൻ ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമറലി അക്ബർ നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക