Tuesday, 14 January - 2025

മുസലിയാര്‍ കിങ്ങിനും ഡോ അബ്ബാസ് പനക്കലിനും മൊറീഷ്യസ് പ്രസിന്‍ഡിന്റെ പ്രശംസ

വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെതായി പ്രചരിക്കപ്പെട്ട ഫോട്ടോയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട മുസലിയാര്‍ കിങ് എന്ന പുസ്തകത്തെയും അതിന്റെ ഗ്രന്ഥകര്‍ത്താവ് ഡോ അബ്ബാസ് പനക്കലിനെയും പ്രശംസിക്കുന്ന മൊറീഷ്യസിന്റെ ആദ്യ വനിത പ്രസിഡന്റായ പ്രൊഫസ്സര്‍ അമീന ഫിര്‍ദൗസ് ഫക്കീമിന്റെ വീഡിയോ പുറത്തുവന്നു. ബ്ലൂംസ്ബറി നാലു പ്രധാന ഭൂഖണ്ഡങ്ങളില്‍ നിന്നായി പ്രസിദ്ധീകരിച്ച് പുസ്തകത്തിനെ വിലയിരുത്തി അതിന്റെ പ്രാധാന്യം വായനാ ലോകത്തിനു അവതരിപ്പിക്കുകയാണ് പ്രൊഫസര്‍ അമീന ഫക്കീം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുഞ്ഞഹമ്മദ് ഹാജിയുടേതായി പ്രചരിപ്പിച്ച് ഫോട്ടോയെ അദ്ദേഹത്തിന്റെ തല്ല എന്ന് വാദമുന്നയിച്ചതിനാന്‍ ഡോ അബ്ബാസ് പനക്കല്‍ വലിയ സോഷ്യല്‍ മീഡിയ അറ്റാക്ക് നേരിട്ടിരുന്നു. കോരളത്തില്‍ പുസ്തകത്തെക്കുറിച്ചും അതില്‍ പറയുന്ന ഫോട്ടോയെ കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ അന്താരാഷ്രതലത്തില്‍ പ്രശസ്തയായ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ഒരു അക്കാദമിക്‌ന്റെ പുസ്തകത്തെ കുറിച്ചുള്ള വീഡിയോ ഏറെ ശ്രദ്ധേയമാണ്. (Mauritius President praises Musaliyar King and Dr Abbas Panakal)

ഡോ അബ്ബാസ് പനക്കലിന് അഭിനന്ദനങ്ങള്‍ പറഞ്ഞുകൊണ്ടാണ് അവരുടെ സന്ദേശം ആരംഭിക്കുന്നത്. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ അബ്ബാസിന്റെ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്. ചരിത്രപരമായ വസ്തുതകളെ പ്രാദേശിക വീക്ഷണകോണില്‍ നിന്നു അദ്ദേഹം വിലയിരുത്തുന്നു. ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, സിംഹംങ്ങള്‍ക്ക് മാത്രമല്ല, അവയുടെ ഇരകളായ മാനുകള്‍ക്കും അവരുടെ ചരിത്രമുണ്ട്. അത് സിംഹത്തിന്റെ ഭാഗത്തു നിന്നല്ല ലോകം കേള്‍ക്കേണ്ടത്. തീര്‍ച്ചയായും ഇരകളുടെ ചരിത്രം അവരുടെ തന്നെ വീക്ഷണത്തിലാണ് ലോകം അറിയേണ്ടത്. ഒരു സമൂഹത്തിന്റെ ചരിത്രം സ്വന്തം ഭാഗത്തു നിന്ന് തന്നെ എഴുതപെടുമ്പോള്‍ അത് വ്യത്യസ്തമായിരിക്കും.

മലബാറിലെ കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട അപകോളോണിയല്‍ ചരിത്രരചനയുടെ കര്‍ശനമായ പരിശോധനയാണ് ഡോ. പനക്കല്‍ ഏറ്റെടുത്തിരിക്കുന്നതു. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള വൈവിധ്യമാര്‍ന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്ത് നിന്നുള്ള സ്വദേശിയുടെ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടന്നത്.

1921-ല്‍ കൊളോണിയല്‍ ആധിപത്യത്തിനെതിരായി ശക്തമായ ഒരു കാമ്പെയ്ന്‍ സംഘടിപ്പിച്ച അലി മുസലിയാരെ ഒരു വിമത രാജാവും മുഖ്യ ഗൂഢാലോചനക്കാരനുമായി ചിത്രീകരിക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം നല്‍കിയ നാമകരണമായാണ് ‘മുസലിയാര്‍ കിംഗ്’. 1921-22 കാലഘട്ടത്തില്‍ ജില്ലാ കളക്ടര്‍ തോമസും പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കും ചേര്‍ന്ന് നടത്തിയ ഒരു കണക്കുകൂട്ടല്‍ തന്ത്രമാണ് ഈ പ്രശ്ങ്ങള്‍ക്കു പിന്നിലെന്ന് ഡോ. അബ്ബാസ് പനക്കലിന്റെ ഈ അന്വേഷണം വെളിപ്പെടുത്തുന്നു. ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ വിന്യസിക്കപ്പെട്ട ഈ തന്ത്രം, കൊളോണിയല്‍ ശക്തികളുടെ കുറ്റകരമായ പ്രവര്‍ത്തനങ്ങളെ മറച്ചുവച്ചു, ഇത് നിരവധി നാട്ടുകാരുടെ ജീവത്യാഗത്തിന് കാരണമായി.

1862-ല്‍ ഇന്ത്യവിട്ട് തൊഴിലാളികളായി മൗറീഷ്യസിലേക്ക് വരുമ്പോള്‍ തന്റെ പൂര്‍വ്വികര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് മലബാറിലെ സംഭവങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. മണ്ണ് കുഴിച്ചാല്‍ സ്വര്‍ണം കിട്ടുമെന്ന വിശ്വസിപ്പിച്ച് അവരെ മയക്കി! എന്നാല്‍ അന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രാദേശിക കൈയെഴുത്തുപ്രതികളുടെ പര്യവേക്ഷണത്തില്‍ കൂടി നടത്തിയ ഈ പഠനം ഹിന്ദു മുസ്ലിം സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഉദാഹരണങ്ങള്‍ പ്രകാശിപ്പിക്കുന്നു. 1968-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ മൗറീഷ്യസിലും ഈ ഐക്യദാര്‍ഢ്യം നമ്മുടെ സമൂഹത്തിന്റെ അടിത്തറയായിരുന്നു.

കൂടാതെ, പ്രക്ഷുബ്ധമായ സാഹചര്യങ്ങളെ വ്യക്തിപരമായ നേട്ടത്തിനായി ചൂഷണം ചെയ്ത നുഴഞ്ഞുകയറ്റക്കാരുടെ പ്രവര്‍ത്തനങ്ങളും ഈ കൃതി സൂക്ഷ്മമായി പരിശോധിക്കുന്നു. മൗറീഷ്യസിലും സമാനമായ സംഭവങ്ങളുണ്ടായി, വോട്ടവകാശം നിഷേധിക്കപ്പെടുകയും ഈ അവകാശം നേടിയെടുക്കാന്‍ പ്രക്ഷോഭം നടക്കുകയും ചെയ്തു.ചിത്രങ്ങളെ അവധാനതയില്ലാതെ അവതരിപ്പുക്കുന്നതിനെയും ഈ പുസ്തകം തുറന്നു കാണിക്കുന്നു. ചിത്രങ്ങളുടെ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഒരു അക്കാദമിഷ്യന്‍ എന്ന നിലയിലും വര്‍ഷങ്ങളായി, ഞാന്‍ ചരിത്രത്തോട് വളരെയധികം അഭിനിവേശമുള്ള വ്യക്തിയാണ്, നമ്മുടെ ചരിത്രം നമ്മുടെ വീക്ഷണ കോണില്‍ എഴുതണമെന്ന കാര്യത്തില്‍ എനിക്ക് നല്ല ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ പുതു തലമുറ ശ്രദ്ധ കേന്ദ്രീകരിക്കുകയും സത്യത്തെ ഉപരിതലത്തിലേക്കും ജന ശ്രദ്ധയിലേക്കും കൊണ്ടുവന്നു വിശാലമായ വായനാ സമൂഹത്തിലെത്തിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികള്‍ക്കും കൊച്ചുമക്കള്‍ക്കും ഇത് വളരെ പ്രധാനമാണ്. സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു സമഗ്രമായ മറുപടി നല്‍കാനും, ചരിത്രസംഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായ ധാരണ വളര്‍ത്തിയെടുക്കുക്കാനും ഈ പുസ്തകത്തിന് സാധിക്കും.

താന്‍ ആരാണെന്നതില്‍ ഒരാള്‍ അഭിമാനിക്കുമ്പോള്‍… ഒരു ജനതയെന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും ഒരാള്‍ക്ക് ഒരുപാട് നേടാന്‍ കഴിയും ഒപ്പം സമൂഹത്തിനും നാടിനും കോണ്‍ട്രിബ്യുട്ടുചെയ്യാനും സാധിക്കും. ഡോ. അബാസ് പനക്കല്‍ രചിച്ച ഈ ഗ്രന്ഥം ഒരു നാടിന്റെ ചരിത്രത്തെ പ്രാദേശിക വീക്ഷണത്തില്‍ പുനരാഖ്യാനം ചെയ്യുന്നത്തിനുള്ള ഒരു വിശാലമായ ശ്രമമാണ് എന്ന് പ്രൊഫസര്‍ അമീന ഗരീബ് ഫാക്കീം വിലയിരുത്തുന്നു.

തുടക്കത്തില്‍ പറഞ്ഞപോലെ സിംഹമല്ല മറിച്ച്, മാന്‍ തന്നെയാണ് അതിന്റെ സ്വന്തം കഥ പറയേണ്ടതു. ആ ചരിത്രം വ്യത്യസ്തമായിരിക്കും.
ഇത് ഒരു വലിയ വിജയമാണ്. കാരണം കൊളോണിയല്‍ രീതി ശാസ്ത്രമുപയോഗിച്ച് രചിച്ച പുസ്തകങ്ങളുടെ വികലമായ നിര്‍മിതികളെ മുസ്ലിയാര്‍ കിംഗ് പുറത്തു കൊണ്ടുവരുന്നു. ഈ പ്രയത്‌നം, ചരിത്രത്തില്‍ നഷ്ടപ്പെട്ട് പോയ ഒരു വലിയ ശബ്ദത്തെ തിരിച്ചു പിടിക്കുകയാണ് എന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. തുടക്കത്തില്‍ പറഞ്ഞപോലെ സിംഹമല്ല മറിച്ച്, മാന്‍ തന്നെയാണ് അതിന്റെ സ്വന്തം കഥ പറയേണ്ടതു.

വാരിയന്‍കുന്നന്റെ ഫോട്ടോയെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ഡോ അബ്ബാസ് പനക്കലിനും പുസ്തകത്തിനും ഒരു സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന ഈ അവസരത്തില്‍ പുസ്തകത്തെയും അതിന്റെ ഗ്രന്ഥകാരനെയും വിലയിരുത്തികൊണ്ടുള്ള ലോക പ്രശസ്തയായ പ്രൊഫസ്സര്‍ അമീന ഫിര്‍ദൗസ് ഫക്കീമിന്റെ സന്ദേശം ഏറെ ശ്രദ്ധേയമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: