വാട്ടർ ടവർ പ്രതിഭാസം സഊദിയിൽ ആദ്യം
എയർപോർട്ടിൽ ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്ന് വിമാനത്തിൽ ഇടിച്ചു
റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്തത്. മക്ക മദീന ജിദ്ദ എന്നിവിടങ്ങളിൽ കാലാവസ്ഥാ വിഭാഗം പ്രവചിച്ച പോലെ ശക്തമായി മഴ പെയ്തു. മക്ക, മദീന, തബൂക്, അൽജൗഫ് എന്നീ പ്രവിശ്യകളിൽ ഇന്ന് പുലർച്ചെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയെ നേരിടാനായി വ്യാപകമായ തയ്യാറെടുപ്പുകളാണ് സിവിൽ ഡിഫൻസും, മുനിസിപ്പാലിറ്റി അധികൃതരും റെഡ്‌ക്രെസന്റും ഒരുക്കിയിരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിദ്ദയിൽ മഴയെ തുടർന്ന് നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയെങ്കിലും, വെള്ളം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ നടത്തിയിരുന്നത് കൊണ്ട് വലിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടില്ല. 4000 തൊഴിലാളികളും, 1800 യന്ത്ര സാമഗ്രികളും, 15 സഹായ കേന്ദ്രങ്ങളുമടക്കം മഴയെ നേരിടാനായി എല്ലാ സജ്ജീകരണങ്ങളും ജിദ്ദ മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു.
ജിദ്ദക്ക് സമീപം കടലിൽ ഉയർന്ന വാട്ടർ ടവർ
ജിദ്ദക്കു സമീപം റാബിഗില്‍ ശക്തമായ കാറ്റിനും മഴക്കുമിടെ സമുദ്രത്തില്‍ വാട്ടര്‍ ടവര്‍ (ജലഗോപുരം) പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. ഏറ്റവും ശക്തമായ വാട്ടര്‍ ടവര്‍ പ്രതിഭാസമാണ് റാബിഗിലുണ്ടായത്. വാട്ടര്‍ ടവര്‍ ബീച്ചില്‍ സ്പര്‍ശിക്കുകയും ചെയ്തു. ആദ്യമായാണ് സഊദിയില്‍ വാട്ടര്‍ ടവര്‍ പ്രതിഭാസം ബീച്ചില്‍ സ്പര്‍ശിക്കുന്നതെന്നാണ് റിപ്പോർട്ട്. വാട്ടര്‍ ടവര്‍ റാബിഗില്‍ തിരമാലകള്‍ ഉയരാന്‍ ഇടയാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ ഗവേഷണ വിഭാഗം ഈ പ്രതിഭാസത്തെ കുറിച്ച് പഠിക്കുമെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
എയർപോർട്ടിൽ ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്ന് വിമാനത്തിൽ ഇടിച്ചു
കനത്ത മഴക്കിടെ ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ടെര്‍മിനലുകളില്‍ നിന്ന് വിമാനങ്ങളിലേക്ക് ലഗേജുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന നൂറു കണക്കിന് ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്നു. ബോക്‌സുകളില്‍ ഒന്ന് സഊദിയ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചാണ് നിന്നത്. എയര്‍പോര്‍ട്ടില്‍ സഊദിയ ഗ്രൗണ്ട് സര്‍വീസ് കമ്പനിക്കും മറ്റു സുരക്ഷാ, സ്വകാര്യ വകുപ്പുകള്‍ക്കും കീഴിലെ നിരവധി വാഹനങ്ങളില്‍ ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്നുവീണും കൂട്ടിയിടിച്ചും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ 116.68 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക