വീഡിയോയിൽ കുടുംബത്തെ എങ്ങനെയാണ് താൻ കൊലപ്പെടുത്തിയതെന്നും കൃത്യത്തിന് അച്ഛൻ സഹായിച്ചുവെന്നും പ്രതി അർഷാദ് പറയുന്നുണ്ട്
ലഖ്നൗ: ഉത്തർപ്രദേശിൽ നാല് സഹോദരിമാരേയും അമ്മയേയും കൊലപ്പെടുത്തിയത് അവർ വിൽപനചരക്കായി മാറുന്നത് കാണാൻ താത്പര്യമില്ലാത്തതിനാലെന്ന് പ്രതി. തന്നെയും അച്ഛനെയും ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിമാരെ സെക്സ് റാക്കറ്റിന് വിൽക്കാൻ ഏതാനും പ്രദേശവാസികൾ ശ്രമിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്നും പ്രതി പറയുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പ്രതി ചിത്രീകരിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വീഡിയോയിൽ കുടുംബത്തെ എങ്ങനെയാണ് താൻ കൊലപ്പെടുത്തിയതെന്നും കൃത്യത്തിന് അച്ഛൻ സഹായിച്ചുവെന്നും പ്രതി അർഷാദ് പറയുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് തന്റെ അയൽവാസികളും ഭൂമാഫിയകളുമാണെന്നും പ്രതി വ്യക്തമാക്കുന്നുണ്ട്. തന്റെ അമ്മയേയും മൂന്ന് സഹോദരിമാരേയും കൊലപ്പെടുത്തിയെന്നും നാലാമത്തെ സഹോദരി ഇപ്പോൾ മരിക്കുമെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്.
‘ഈ തീരുമാനമെടുക്കാൻ കാരണം അയൽവാസികളായ ആളുകളാണ്. ഞാനെന്റെ അമ്മയേയും സഹോദരിമാരേയും കൊലപ്പെടുത്തി. ഈ വീഡിയോ കിട്ടുമ്പോൾ നാട്ടുകാരാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിന് മനസിലാകണം. അവർ ഞങ്ങളുടെ വീട് തട്ടിയെടുക്കാൻ ശ്രമിച്ചു. ഞങ്ങൾ പ്രതികരിച്ചു. എന്നാൽ ഞങ്ങളുടെ ശബ്ദം ആരും കേട്ടില്ല. 15 ദിവസമായി ഞങ്ങൾ തെരുവിലാണ് കഴിയുന്നത്, തണുത്തുറഞ്ഞ്… എനിക്ക് എന്റെ കുടുംബം തെരുവിൽ തണുത്തുറഞ്ഞ് കിടക്കുന്നത് കാണാനാകില്ല. അവർ ഞങ്ങളുടെ വീട് കയ്യടക്കി. അതിന്റെ രേഖകൾ എന്റെ പക്കലുണ്ട്’, അർഷാദ് പറഞ്ഞു.
ഉത്തർപ്രദേശ് സ്വദേശികളായ ഇവരെ ബംഗ്ലാദേശികൾ എന്ന് വിളിച്ച് പ്രദേശവാസികൾ പരിഹസിക്കുമായിരുന്നുവെന്നും അർഷാദ് പറയുന്നുണ്ട്. അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), ആൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈ ഞരമ്പ് മുറിച്ച് ശ്വാസം മുട്ടിച്ചായിരുന്നു പ്രതി കുടുംബത്തെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അർഷദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക