Tuesday, 14 January - 2025

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ

കൊച്ചി: നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽനിന്നു മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും ഡോക്ടർമാർ പറഞ്ഞു.

ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ ഇന്ന് ശരീരമാകെ ചലിപ്പിച്ചു. ഉമ തോമസിന്റെ ഫെയ്സ്ബുക് പേജ് അഡ്മിനാണ് ഇക്കാര്യം പുറത്തുവിട്ടത്. മെഡിക്കൽ ബുള്ളറ്റിൻ ഉടനുണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നു. സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണ്.

Most Popular

error: