റിയാദ്: സഊദിയിൽ ഡീസൽ വിലയിൽ വർധനവ് വരുത്തി. ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. നിലവിലെ വിലയെക്കാൾ 44 ശതമാനം ഉയർത്തി 1.66 റിയാലായാണ് ഉയർത്തിയത്. പുതുക്കിയ വില 2025 ജനുവരി 1 മുതൽ നിലവിൽ വന്നു. നേരത്തെ ഡീസൽ ലിറ്ററിന് 1.15 റിയാലായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
1.15 റിയാലിന് മുന്നേ ഇത് 75 ഹലാല ആയിരുന്നു. പുതുക്കിയ വില പുതുവർഷം മുതൽ പ്രാബല്യത്തിൽ വന്നു. 2024 ൻ്റെ തുടക്കത്തിലാണ് ഡീസൽ വില ലിറ്ററിന് 1.15 റിയാലായി അതായത് 53 ശതമാനം ഉയർത്തിയിരുന്നത്. അതിൽ നിന്നാണ് ഇപ്പോൾ വീണ്ടും 44 ശതമാനം വർധിപ്പിച്ചത്.
അതേസമയം, പെട്രോൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമായാണ് പെട്രോൾ വില. എൽ പി ജി 1.04 റിയാലും മണ്ണെണ്ണക്ക് 1.33 റിയാലുമാണ് നിലവിലെ വില.
നേരത്തെ ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സഊദിയിൽ എണ്ണ വിലയില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാൽ, പെട്രോൾ വില ഏകീകരിച്ച് നിർത്താൻ മന്ത്രി സഭ തീരുമാനം വന്നതോടെ ഏറെ മാസങ്ങളായി ഒരേ വിലയാണ് പെട്രോളിന്റെ കാര്യത്തിൽ ഉള്ളത്.
നിലവിലെ ഇന്ധന വില
ഡീസൽ വിലയിൽ വർധനവ് വരുത്തിയതോടെ രാജ്യത്തെ ആവശ്യ വസ്തുക്കളുടെ വിലകളും ഇനി ഉയരും. ചരക്ക് ഗതാഗത വാഹനങ്ങൾ ഡീസൽ ആണ് ഉപയോഗിക്കുന്നതിനാൽ ചരക്ക് ഗതാഗതത്തിന് ചിലവ് കുത്തനെ ഉയരുന്നതാണ് വില വർധനവിന് ഇടയാക്കുക.
2015-ന് മുമ്പ് ഡീസൽ വില ലിറ്ററിന് 0.25 റിയാൽ എന്ന നിലയിൽ വളരെക്കാലം സ്ഥിരത പുലർത്തിയിരുന്നു. സഊദി അറേബ്യ പ്രാദേശികമായി ഇന്ധന, വൈദ്യുതി വിലകൾ ക്രമീകരിച്ചപ്പോൾ 2015 ഡിസംബറിൽ 80% വർദ്ധിച്ച് 0.45 റിയാലായി. 2018 ൽ, മൂല്യവർധിത നികുതി ആരംഭിച്ചപ്പോൾ ഡീസൽ വില 0.47 റിയാൽ അല്ലെങ്കിൽ 5% ആയി ഉയർന്നു. 2020 മധ്യത്തിൽ, മൂല്യവർധിത നികുതി 15% ആയി ഉയർന്നപ്പോൾ വില 10% വർദ്ധിച്ചു.
സഊദി ഊർജ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 2021-ൽ ഡീസലിന്റെ ആഭ്യന്തര ഉപഭോഗം ഏകദേശം 177 ദശലക്ഷം ബാരലിലെത്തിയെന്നാണ്. 2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷങ്ങളിലെ വാർഷിക ശരാശരി പ്രതിവർഷം 186 ദശലക്ഷം ബാരലിലെത്തിയെന്നും കണക്കുകൾ പറയുന്നു. റഷ്യൻ ഡീസൽ വിതരണം ചെയ്യാൻ യൂറോപ്പ് മിഡിൽ ഈസ്റ്റിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിതരണത്തെ ആശ്രയിച്ചിരിക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക