ജിദ്ദ: ജിദ്ദയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബി.എഫ്.സി ജിദ്ദയുടെ പുതിയ ജഴ്സ് പ്രകാശനം ചെയ്തു. പ്രമുഖ ഫുഡ് കമ്പനിയായ വിജയ് ഫൂഡാണ് ബി.എഫ്.സിയുടെ പുതിയ ജഴ്സി സ്പോൺ ചെയ്തിരിക്കുന്നത്. ഇനി ടീമിെൻറപേര് വിജയ് ഫൂഡ് ബി.എഫ്.സി ജിദ്ദ എന്നായിരിക്കും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്ലബ്ബിന് പിന്തുണയുമായി മലയാളികളുടെ എക്കാലത്തെയും നാവിൻ തുമ്പത്തെ സ്വദിന്റെ മായാജാലം തീർക്കുന്ന പേര് മാറാത്ത പേരുമമാറാത്ത പാരമ്പര്യമുള്ള വിജയ് ഫൂഡ് സ്പോൺസർ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിലെ അൽഹംറയിലുള്ള വിജയ് ഫുഡിന്റെ ഓഫിസിൽ വെച്ച് വിജയ് ഫൂഡ് കമ്പനി എം.ഡി ജോയ് മൂലൻ ബി.എഫ്.സി ക്ലബ് പ്രസിഡന്റ് അനസ് പൂളാഞ്ചേരിക്ക് പുതിയ ജഴ്സി നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിജയ് ഫൂഡ് സാരഥികളായ മുസ്തഫ മൂപ്ര, അഭിലാഷ്, സഹീർ, സുനിയാസ് എന്നിവരും ബി.എഫ്.സി ജിദ്ദ ഭാരവാഹികളായ ജസീൽ, ഉവൈസ് ഉസ്മാൻ, ശിഹാബ് പൊറ്റമ്മൽ എന്നിവരും പങ്കെടുത്തു.
ജനുവരി രണ്ടിനു ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ ജെ.എഫ്.എഫിെൻറ കീഴിൽ ന്യൂ വെന്സോ സംഘടിപ്പിക്കുന്ന സെവെൻസ് ടൂർണമെന്റിൽ വിജയ് ഫൂഡ് ബി.എഫ്.സി ജിദ്ദ ആദ്യ മത്സരതിന് ഇറങ്ങും.
2017 മെയ് മാസം മലയാളികൾ ഏറെ നെഞ്ചിലേറ്റിയ ഫുട്ബാൾ എന്ന കായിക വിനോദത്തിന് വേണ്ടി ജിദ്ദയിലെ ബവാദിയിൽ രൂപം കൊണ്ട ക്ലബ്ബാണ് ബവാദി ഫ്രണ്ട്‌സ് ക്ലബ് എന്ന ബി.എഫ്.സി ജിദ്ദ. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ക്ലബ്ബ് ഇടപെടുന്നുണ്ട്.
ജിദ്ദയിലെ ഫുട്ബോൾ പ്രേമികൾക്കായി കഴിഞ്ഞവർഷം ജെ.എഫ്.എഫുമായി സഹകരിച്ച് ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയും ച െയ്തിരുന്നു. ക്ലബ്ബ് ജിദ്ദക്ക് അകത്തും പുറത്തുമുള്ള ടൂർണമെന്റ് കളിൽ പങ്കെടുത്തു. എല്ലാ ടൂർണമെന്റുകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.
സിഫ് ഇലവൻസ് ടൂർണമെൻറിൽ രണ്ട് തവണ പങ്കെടുക്കുകകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ക്ലബ്ബ് ചെയ്തിട്ടുണ്ട്. ഹംദാനിയ ജിദ്ദ കെഎംസിസി ടൂർണമെന്റ് വിന്നേഴ്സ്, മക്ക നവോദയ ടൂർണമെന്റ് വിന്നേഴ്സ്, ഗൾഫ് മാധ്യമം സംഘടിപ്പിച്ച സോക്കർ കാർണിവലിൽ റണ്ണേഴ്സ്, ത്വാഇഫ് കെ എൽ 10 റസ്റ്റോറന്റ് ടൂർണ്ണമെന്റ് രണ്ടു തവണ റന്നേഴ്സ്, ജെ.എഫ്.എഫ് ശബാബിയ ടൂർണമെന്റ് റന്നേഴ്സ്, ഹംദാനിയ ജിദ്ദ കെഎംസിസി ടൂർണമെന്റ് റന്നേഴ്സ് എന്നീ ട്രോഫികൾ നേടിയിട്ടുണ്ട് ക്ലബ്ബ് ഇതുവരെ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക