Tuesday, 21 January - 2025

വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു; അധ്യാപകന് 111 വര്‍ഷം കഠിനതടവ്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് നൂറ്റിപ്പതിനൊന്നുവര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. മണക്കാട് സ്വദേശി മനോജിനാണ് പ്രത്യേക ജ‍ഡ്ജി ആര്‍.രേഖ ശിക്ഷ വിധിച്ചത്. മനോജ് ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയും അടയ്ക്കണം. ഇല്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കേണ്ടിവരും.

കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അധ്യാപകന്‍ ചെയ്ത കുറ്റം മാപ്പര്‍ഹിക്കാത്തതാണെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. മനോജ് കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. 2019 ജൂലൈയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: