സിമന്റുമായി പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു
പാലക്കാട്: പാലക്കാട്: കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികളായ മൂന്ന് പെൺ കുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അടിയിൽ കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്. സ്കൂൾ വിട്ടു മടങ്ങുമ്പോൾ വൈകിട്ട് നാലുമണിയോടെയായിരുന്നു ദുരന്തം. സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. മഴയിൽ നനഞ്ഞ റോഡിൽ ലോറിക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി.