ലോകകപ്പ് സംഘാടനത്തിനായി സഊദി നീക്കം തുടങ്ങിയത് മുതല്‍ ഡെയ്‌ലി മെയില്‍, ഗാര്‍ഡിയന്‍ പോലുള്ള മാധ്യമങ്ങള്‍ സഊദിക്കെതിരേ നിരന്തരം വാര്‍ത്തകള്‍ കൊടുത്തുവരികയായിരുന്നു
2034ലെ ലോകകപ്പിന് ആതിഥേയരാകാനുള്ള സഊദി അറേബ്യയുടെ നീക്കം ഫിഫ ഔദ്യോഗികമായി അംഗീകാരിച്ചതോടെ പരാജയപ്പെട്ടത് പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ സഊദിവിരുദ്ധ പ്രചാരണം. ലോകകപ്പ് സംഘാടനത്തിനായി സഊദി നീക്കം തുടങ്ങിയത് മുതല്‍ ഡെയ്‌ലി മെയില്‍, ഗാര്‍ഡിയന്‍ പോലുള്ള മാധ്യമങ്ങള്‍ സഊദിക്കെതിരേ നിരന്തരം വാര്‍ത്തകള്‍ കൊടുത്തുവരികയായിരുന്നു. സഊദിയിലേക്ക് ലോകകപ്പ് എത്തുന്നതോടെ കുടിയേറ്റത്തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമെന്നതുള്‍പ്പെടെയായിരുന്നു വാര്‍ത്ത.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നോരത്തെ ഖത്തര്‍ ലോകകപ്പിന് ആതിഥേയരായപ്പോഴും ഇത്തരത്തില്‍ ഖത്തര്‍ വിരുദ്ധ വാര്‍ത്തകളുമായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഏറ്റവും മികച്ച സംഘാടനമായി 2022ലെ ലോകകപ്പ് മാറി. അതേസമയം, ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സഊദിക്ക് ഫിഫ നല്‍കിയത്. 500ല്‍ 419.8 എന്ന റെക്കോഡ് റേറ്റിങ് ആണ് സഊദിക്ക് ലഭിച്ചത്. 2034 എഡിഷന്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ നടത്തൂവെന്ന് ഫിഫ നേരത്തെ വ്യക്തമായിരുന്നു.
ഇതോടെ ഈ മേഖലയില്‍നിന്ന് സഊദിക്കൊപ്പം ആസ്‌ത്രേലിയയും മത്സരരംഗത്തുണ്ടായിരുന്നു. ഇതിനിടെ ആസ്‌ത്രേലിയ പിന്‍മാറിയതാണ് സഊദിക്ക് അനുഗ്രഹമായത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) പ്രസിഡന്റ് ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച കത്തിന് എല്ലാ അംഗരാജ്യങ്ങളും പിന്തുണ നല്‍കുകയുംചെയ്തു.
ഖത്തറിലേത് പോലെ ഡിസംബര്‍ മാസത്തിലാകും സഊദിയിലും മത്സരങ്ങള്‍ നടക്കുക. റമദാന്‍ മാസവും ഹജ്ജ് കര്‍മങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് ഷെഡ്യൂള്‍ തയാറാക്കുക. ഇക്കാരണത്താല്‍ 2034 ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാകും മത്സരങ്ങള്‍ ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പ് പ്രമാണിച്ച് നേരത്തേ തന്നെ വന്‍ ഒരുക്കങ്ങളാണ് സഊദി ആസൂത്രണംചെയ്തത്. ഇതിനായി കായികരംഗത്ത് വന്‍നിക്ഷേപമാണ് നടത്തുന്നത്.
അതേസമയം, കാത്തിരുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആഘോഷങ്ങളും തുടങ്ങി. ശനിയാഴ്ച വരെ രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷമാണ് നടക്കുന്നത്. പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ സഊദി തലസ്ഥാനമായ റിയാദില്‍ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ആകാശത്ത് ഡ്രോണ്‍ ഷോ അരങ്ങേറി. ബോളിവാഡ്, അല്‍ ഫൈസലിയ ടവര്‍, മജ്ദൂല്‍ ടവര്‍, അല്‍ രാജ്ഹി ടവര്‍, മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ടവര്‍, ബഗ്ലഫ് കിങ് ഫഹദ് സ്‌റ്റേഡിയം, മൂണ്‍ ടവര്‍, മഹദ് അക്കാദമി എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗവും ഉണ്ടായി.
ഇനിയുള്ള നാലുദിവസവും വൈകിട്ട് 5.15 മുതല്‍ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസന്‍ വാലി, റോഷന്‍ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ നഗരികളിൽ നടക്കുന്ന പരിപാടികൾ കാണാം 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക