Thursday, 5 December - 2024

സമസ്‌ത ആദർശ സംരക്ഷണ സമിതി: മൊയ്തീൻ ഫൈസി പുത്തനഴി ചെയർമാൻ, ഓണംപിള്ളി മുഹമ്മദ് ഫൈസി കൺവീനർ

ഉമർ ഫൈസി മുക്കത്തിനു ജംഇയ്യത്തുൽ മുഅല്ലിമീൻ പിന്തുണ, രാഷ്ട്രീയക്കാറരെ ഭയന്ന് മതവിധി പറയാതിരിക്കാൻ ആകില്ലെന്ന് പ്രമേയം

കോഴിക്കോട്: ദീർഘകാലമായി തുടരുന്ന വിഭാഗീയതക്കൊടുവിൽ സമാന്തര പ്രവർത്തനത്തി ലീഗ് അനുകൂല വിഭാഗം രൂപീകരിച്ച പുതിയ വേദിയായ ‘സമസ്ത ആദർശ സംരക്ഷണ സമിതി ഭാരവാഹികകളുടെ പൂർണ്ണ ലിസ്റ്റ് പുറത്ത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും സാരഥികളുടെ യോഗത്തിൽ മൊയ്തീൻ ഫൈസി പുത്തനഴി ചെയർമാനും ഓണമ്പി ഉള്ളി മുഹമ്മദ് ഫൈസി കൺവീനറും ഇബ്രാഹിം ഹാജി വയനാട് ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എന്നാൽ, സമസ്തയിലെ അറിയപ്പെടുന്ന ഒരു പണ്ഡിതനും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എന്നത് സമസ്തയിലെ ബഹു ഭൂരിപക്ഷം പേരും പുതിയ നിലപാടിനെതിരെ എന്നതാണ് സൂചിപ്പിക്കുന്നതെന്ന് സമസ്ത വിഭാഗം പറയുന്നു. ഡിസംബറിൽ ജില്ലതലങ്ങളിൽ കമ്മിറ്റികളു ണ്ടാക്കാനും തീരുമാനിച്ചു. ഭാരവാഹികളുടെ പൂർണ്ണ ലിസ്റ്റ് ഇങ്ങനെ 👇

ചെയർമാൻ : ഇ. മൊയ്തീൻ ഫൈസി പുത്തനഴി, വർക്കിംഗ് ചെയർമാൻ : പി.എ ജബ്ബാർ ഹാജി എളമരം, വൈ.ചെയർമാൻമാർ : എം.സി മായിൻ ഹാജി, കല്ലട മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി, കെ.എ റഹ്‌മാൻ ഫൈസി കാവനൂർ. ജനറൽ കൺവീനർ : ഓണംപിള്ളി മുഹമ്മദ് ഫൈസി, വർക്കിംഗ് കൺവീനർ : നാസർ ഫൈസി കൂടത്തായി, കൺവീനർമാർ : ബശീർ വള്ളിക്കോത്ത്, അബൂബക്കർ ഫൈസി മലയമ്മ, മരക്കാർ മാരായമംഗലം, ശറഫുദ്ദീൻ വെന്മേനാട്.

ഡയറക്ടർ : ഹാജി യു. മുഹമ്മദ് ശാഫി ചെമ്മാട്, അഡി. ഡയറക്ടർമാർ : അബ്ദുസ്സമദ് പൂക്കോട്ടൂർ, അബൂബക്കർ ബാഖവി മലയമ്മ, സി.എച്ച് ത്വയ്യിബ് ഫൈി പുതുപ്പറമ്പ്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറ, നൂർ ഫൈസി ആനക്കര, കോ-ഓഡിനേറ്റർ : സലീം എടക്കര, അസി. കോഡിനേറ്റർമാർ: റശീദ് വെളിഞ്ചം : റിയാസ് കൊപ്പം, അയ്യൂബ് കൂളിമാട്, എം.എസ്. അലവി. ട്രഷറർ : പി.സി ഇബ്റാഹീം ഹാജി വയനാട്. എക്സിക്യൂട്ടീവ്: കാടാമ്പുഴ മൂസ ഹാജി : സി.എ ബശീർ ഫായിദ, അഡ്വ. സിദ്ദീഖ് മണ്ണാർക്കാട്.

ജില്ലാ കോ-ഓഡിനേറ്റർമാർ:

തിരുവന്തപുരം : ഹസൻ ആലംകോട്, ഹാറൂൺ റശീദ് വള്ളക്കടവ്, തോന്നക്കൽ ജമാൽ. കൊല്ലം: ഉഖൈൽ കൊല്ലം, അബ്ദുല്ല കുണ്ടറ. പത്തനംതിട്ട: അഡ്വ. ഇബ്റാഹീം, പി.ടി ബശീർ. കോട്ടയം: (ആളുകളെ തിരഞ്ഞെടുത്തിട്ടില്ല). ഇടുക്കി: പി.എ റഹ് മാൻ തൊടുപുഴ, പി. സുബൈർ. ആലപ്പുഴ: മുഹമ്മദ് മുസ് ലിയാർ ആലപ്പുഴ, അഹമ്മദ് വളഞ്ഞ വഴി. എറണാകുളം: ബശീർ ഫൈസി ആലുവ, കരീം ഹുദവി. തൃശൂർ: ഡോ. സി.കെ കുഞ്ഞി തങ്ങൾ, ഇല്യാസ് ഫൈസി. പാലക്കാട്: അലി ഫൈസി നാട്ടുകൽ, മുസ്‌തഫ മാസ്റ്റർ കൊപ്പം, സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ.

മലപ്പുറം വെസ്റ്റ്: ഖാസിം ഫൈസി പോത്തനൂർ, അഡ്വ. ആരിഫ്, ഇബ്റാഹീം ഹാജി കിഴേടത്തിൽ. മലപ്പുറം ഈസ്റ്റ്: സലാം ഫൈസി ഒളവട്ടൂർ, ഹംസ ഹാജി മൂന്നിയൂർ, ഇബ്റാഹീം ഫൈസി തിരൂർക്കാട്, സി.എം കുട്ടി സഖാഫി വെള്ളേരി, പി.കെ ലത്തീഫ് ഫൈസി മേൽമുറി, ഐ.പി ഉമർ വാഫി കാവനൂർ. കോഴിക്കോട്: ലത്തീഫ് ഫൈസി പൂനൂർ, പി. കോയ, ബാവ ജീറാനി, അഡ്വ. ഇല്യാസ് വടകര, വയനാട്: കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ് ബത്തേരി, ഉസ്മാൻ കാഞ്ഞായി, ഇബ്റാഹീം ബാഖവി പൊന്ന്യം. കണ്ണൂർ : ഇബ്റാഹീം എടവച്ചാൽ, അബ്ദുൽ ഖാദിർ ഖാസിമി. കാസർഗോഡ്: എം.എച്ച് മഹമൂദ് ഹാജി, സയ്യിദ് ഹുസൈൻ തങ്ങൾ മാസിക്കുന്ന്, ഹംസ ഹാജി പള്ളിപ്പുഴ, റശീദ് ബെളിഞ്ഞം. നീലഗിരി: ഫൈസൽ ഫൈസി, ബാപ്പു ഹാജി നെല്ലാംകോട്ട, നാസർ ഹാജി ഗൂഡല്ലൂർ.

ജനുവരിയിൽ മുഴുവൻ ജില്ല കളിലും ആദർശ സമ്മേളനങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് തങ്ങൾ കുടുംബ ത്തിനെതിരായ ഒരുവിഭാഗത്തി ൻ്റെ നിലപാടുകളാണ് സമിതി രൂപവത്‌കരിക്കാൻ കാരണമായതെന്ന് എം.സി. മായിൻഹാജി, അബ്ദു സ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുന്നി ആദർശ സമ്മേളനങ്ങൾ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ ലീഗിനെ യും പാണക്കാട് സാദിഖലി തങ്ങളെയും വിമർശിക്കാനാണ് ഒരു വിഭാഗം ഉപയോഗപ്പെടുത്തുന്നത്. ഇക്കാര്യം ബഹുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതൊരു വിഭാഗീയ പ്രവർത്തനമല്ലെന്നും സമസ്‌തയുടെ നിലനിൽപും പുരോഗതിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു

അതിനിടെ, ഉമർ ഫൈസി മുക്കത്തിനു പിന്തുണയുമായി ജംഇയ്യത്തുൽ മുഅല്ലിമീൻ രംഗത്തെത്തി. സമസ്തയിലെ പ്രമുഖ പോഷക സംഘടനയാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ. രാഷ്ട്രീയക്കാരെ ഭയന്ന് മതവിധി പറയാതിരിക്കാൻ ആകില്ലെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രമേയം പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: