ജിദ്ദ: ജിദ്ദയുടെ പല ഭാഗത്തും ശക്തമായ മഴ. ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുൻ കരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. റുവൈസ്, അൽ ഹംറ, ഖാലിദ് ബിൻ വലീദ് തുടങ്ങി ജിദ്ദയുടെ വിവിധ സ്ഥലങ്ങളിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ മഴ പെയ്യുന്നുണ്ട്. മഴയും തണുപ്പും തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
അതേസമയം, ഈ വാരാന്ത്യത്തോടെ ഉത്തര സൗദിയിലെ പ്രവിശ്യകൾ അതിശൈത്യത്തിൻ്റെ പിടിയിലമരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധൻ ഉഖൈൽ അൽഉഖൈൽ പറഞ്ഞു. ഉത്തര സൗദിയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലെത്തും. വാരാന്ത്യത്തോടെ റിയാദിൽ കുറഞ്ഞ താപനില ഒമ്പതു ഡിഗ്രിയായി മാറും.