Saturday, 14 December - 2024

ഖത്തര്‍ കൂറ്റന്‍ തുരങ്കപാത നിര്‍മിക്കാന്‍ ഒരുങ്ങുന്നു; കടലിലൂടെ 190 കിലോമീറ്റര്‍… കൊതിയോടെ ഇറാന്‍

ദോഹ/ടെഹ്‌റാന്‍: ജിസിസി മേഖലയില്‍ എപ്പോഴും വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് ഖത്തര്‍. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും ഉള്‍പ്പെടെ ലോകത്തിന്റെ ഏത് ഭാഗത്തെ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന ഖത്തര്‍ പ്രകൃതി വിഭവങ്ങള്‍ നിറഞ്ഞ രാജ്യമാണ്. പ്രകൃതി വാതകമാണ് ഖത്തറിന്റെ വരുമാന മാര്‍ഗം. കൂടെ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളെ പോലെ ക്രൂഡ് ഓയിലും.

അമേരിക്കയോടൊപ്പം നില്‍ക്കുകയും അതേസമയം, അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയ റഷ്യയുമായും ഇറാനുമായും അടുപ്പം നിലനിര്‍ത്തുകയും ചെയ്യുന്നു ഖത്തര്‍. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയ കാലത്ത് യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ഖത്തറിലേക്ക് സഹായം ഒഴുകാന്‍ ഇടയാക്കിയത് ഖത്തറിന്റെ ഈ നയതന്ത്ര ബന്ധങ്ങളുടെ വിജയമായിരുന്നു. ഇപ്പോള്‍ ഇറാനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കടല്‍ തുരങ്കപാത നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍.

ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റസാ ആരിഫും ഖത്തറിന്റെ ഇറാന്‍ അംബാസഡര്‍ സഅദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ് അല്‍ ശരീഫും ടെഹ്‌റാനില്‍ കടല്‍ തുരങ്കം സംബന്ധിച്ച് ചര്‍ച്ച നടത്തി. രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാത നിലവില്‍ വന്നാല്‍ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. പ്രാഥമിക പഠനം നടത്താന്‍ ഇറാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.ഈ സമിതി അംഗങ്ങള്‍ വൈകാതെ ദോഹ സന്ദര്‍ശിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ മാസം ഇറാന്‍ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളായിരുന്നു പ്രധാന ചര്‍ച്ച. തുരങ്ക പാത നിലവില്‍ വരുന്നതിന് ഇറാനാണ് കൂടുതല്‍ താല്‍പ്പര്യം. സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഇറാന് പുതിയ പാത പൂര്‍ത്തീകരണത്തിന് ഖത്തറിന്റെ സഹായം അനിവാര്യവുമാണ്.

മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന് കരാതിര്‍ത്തി സൗദി അറേബ്യയുമായി മാത്രമാണ്. ഖത്തര്‍-ഇറാന്‍ അതിര്‍ത്തിയിലാണ് ലോകത്ത് ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമുള്ളത്. ഇറാനിലെ തുറമുഖ നഗരമായ ദെയ്യാറില്‍ നിന്ന് ഖത്തറിലേക്ക് കടലിന് അടിയിലൂടെ തുരങ്കം നിര്‍മിക്കാനാണ് ആലോചന. ഖത്തറും ഇറാനും തമ്മില്‍ അടുത്ത ദൂരം 190 കിലോമീറ്ററാണ്. ഇറാനിലെ ദെയ്യാറിനെയും ഖത്തറിന്റെ വടക്കന്‍ മേഖലയെയുമാണ് ഇതുവഴി ബന്ധിപ്പിക്കാന്‍ സാധിക്കുക.

68 കിലോമീറ്ററില്‍ കടന്നുപോകുന്ന ചൈനയിലെ ചെങ്ദു മെട്രോയിലെ ലൈന്‍ 6 ആണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത. ഇതിന്റെ മൂന്നിരട്ടി ദൂരത്തിലാണ് ഖത്തറും ഇറാനും ചേര്‍ന്ന് നിര്‍മിക്കാന്‍ പോകുന്നത്. ഫ്രാന്‍സിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണല്‍ എന്ന കടലിന് അടിയിലൂടെയുള്ള തുരങ്കപാതയ്ക്ക് 38 കിലോമീറ്ററാണ് ദൂരം. ജപ്പാനിലെ രണ്ട് ദ്വീപുകളെ ബന്ധിപ്പിച്ചുള്ള സുഗുരു സ്‌ട്രൈറ്റിലെ തുരങ്കപാതയില്‍ 23 കിലോമീറ്റര്‍ കടലിന് അടിയിലാണ്.

ഇറാനും ഖത്തറിനും ഇടയില്‍ വരാന്‍ പോകുന്ന തുരങ്ക പാതയില്‍ റോഡ്, റെയില്‍ സൗകര്യം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എത്രത്തോളം സാധ്യമാണ് എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. നോര്‍വെയിലെ 25 കിലോമീറ്ററിലുള്ള ലര്‍ഡല്‍ റോഡ് തുരങ്ക പാതയില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ആറ് കിലോമീറ്റര്‍ ഇടവിട്ട് വിശ്രമ കേന്ദ്രങ്ങള്‍ വരെ ഒരുക്കിയാണ് ഈ പാത നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖത്തര്‍-ഇറാന്‍ പാതയുടെ ചെലവ് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാകും. വിശദമായ സാധ്യതാ പഠനത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.

ഈ സമിതി അംഗങ്ങള്‍ വൈകാതെ ദോഹ സന്ദര്‍ശിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ മാസം ഇറാന്‍ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളായിരുന്നു പ്രധാന ചര്‍ച്ച. തുരങ്ക പാത നിലവില്‍ വരുന്നതിന് ഇറാനാണ് കൂടുതല്‍ താല്‍പ്പര്യം. സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഇറാന് പുതിയ പാത പൂര്‍ത്തീകരണത്തിന് ഖത്തറിന്റെ സഹായം അനിവാര്യവുമാണ്.

മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന് കരാതിര്‍ത്തി സൗദി അറേബ്യയുമായി മാത്രമാണ്. ഖത്തര്‍-ഇറാന്‍ അതിര്‍ത്തിയിലാണ് ലോകത്ത് ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമുള്ളത്. ഇറാനിലെ തുറമുഖ നഗരമായ ദെയ്യാറില്‍ നിന്ന് ഖത്തറിലേക്ക് കടലിന് അടിയിലൂടെ തുരങ്കം നിര്‍മിക്കാനാണ് ആലോചന. ഖത്തറും ഇറാനും തമ്മില്‍ അടുത്ത ദൂരം 190 കിലോമീറ്ററാണ്. ഇറാനിലെ ദെയ്യാറിനെയും ഖത്തറിന്റെ വടക്കന്‍ മേഖലയെയുമാണ് ഇതുവഴി ബന്ധിപ്പിക്കാന്‍ സാധിക്കുക.

68 കിലോമീറ്ററില്‍ കടന്നുപോകുന്ന ചൈനയിലെ ചെങ്ദു മെട്രോയിലെ ലൈന്‍ 6 ആണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത. ഇതിന്റെ മൂന്നിരട്ടി ദൂരത്തിലാണ് ഖത്തറും ഇറാനും ചേര്‍ന്ന് നിര്‍മിക്കാന്‍ പോകുന്നത്. ഫ്രാന്‍സിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണല്‍ എന്ന കടലിന് അടിയിലൂടെയുള്ള തുരങ്കപാതയ്ക്ക് 38 കിലോമീറ്ററാണ് ദൂരം. ജപ്പാനിലെ രണ്ട് ദ്വീപുകളെ ബന്ധിപ്പിച്ചുള്ള സുഗുരു സ്‌ട്രൈറ്റിലെ തുരങ്കപാതയില്‍ 23 കിലോമീറ്റര്‍ കടലിന് അടിയിലാണ്.

ഇറാനും ഖത്തറിനും ഇടയില്‍ വരാന്‍ പോകുന്ന തുരങ്ക പാതയില്‍ റോഡ്, റെയില്‍ സൗകര്യം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എത്രത്തോളം സാധ്യമാണ് എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. നോര്‍വെയിലെ 25 കിലോമീറ്ററിലുള്ള ലര്‍ഡല്‍ റോഡ് തുരങ്ക പാതയില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ആറ് കിലോമീറ്റര്‍ ഇടവിട്ട് വിശ്രമ കേന്ദ്രങ്ങള്‍ വരെ ഒരുക്കിയാണ് ഈ പാത നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖത്തര്‍-ഇറാന്‍ പാതയുടെ ചെലവ് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാകും. വിശദമായ സാധ്യതാ പഠനത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.

Most Popular

error: