ജിദ്ദ: ജിദ്ദയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ വെച്ച് സ്ത്രീ മരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് കെയ്‌റോ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ഈജിപ്ത് എയർ വിമാനത്തിൽ വെച്ചാണ് സംഭവം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈജിപ്‌റ്റ് എയറിൻ്റെ “എംഎസ് 672” എന്ന വിമാനത്തിൽ വെച്ചാണ് 69 വയസുള്ള അമൂന എന്ന എരിത്രിയൻ സ്വദേശിയായ സ്ത്രീ മരണപ്പെട്ടത്. വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു; പതറാതെ കോക്ക്പിറ്റ് ടീം, വിമാനത്തിന് ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ്
ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ പെഹ്ലിവാൻ (59) ആണ് യാത്രാമധ്യേ മരിച്ചത്.
യാത്രാമധ്യേ ബോധരഹിതനായ പൈലറ്റിന് ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിമാനത്തിലെ മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു.
2007 മുതൽ ടർക്കിഷ് എയർലൈൻസിലെ പൈലറ്റായിരുന്നു ഇൽസെഹിൻ പെഹ്ലിവാൻ. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ വർഷം മാർച്ചിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഏവിയേഷൻ മെഡിക്കൽ സെൻ്ററിൽ നടത്തിയ ഒരു പതിവ് മെഡിക്കൽ പരിശോധനയിൽ അദ്ദേഹം വിജയിച്ചിരുന്നതായി എയർലൈൻസ് വക്താവ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക