കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍, തലശേരി ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ചിരുന്ന മുന്‍ ഡി.വൈ.എസ്.പി പി സുകുമാരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കണ്ണൂരിലെ ബി.ജെ.പി ഓഫീസില്‍ എത്തിയാണ് സുകുമാരന്‍ അംഗ്വത്വം സ്വീകരിച്ചത്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സുകുമാരന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സര്‍വീസിലിരുന്ന കാലത്ത് നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട ആളാണ് പി. സുകുമാരന്‍. നാറാത്ത് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയതും മുന്‍ കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന സുകുമാരനായിരുന്നു. കേസില്‍ യു.എ.പി.എ ചുമത്തിയതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ മദ്രസ സിലബസിനെക്കുറിച്ചുള്ള സുകുമാരന്റെ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. മുസ്‌ലിങ്ങളുടെ മനോഭാവമാണ് യുഎപിഎ ചുമത്താന്‍ കാരണമെന്നും മദ്രസ സിലബസ് പരിഷ്‌കരിക്കണമെന്നുമായിരന്നു സുകുമാരന്റെ പരാമര്‍ശം.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിപിഎം പ്രവര്‍ത്തകന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയെന്ന ഗുരുതര ആരോപണവും സുകുമാരനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇയാളെ സ്ഥലം മാറ്റുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക