സഊദിയിലെ റിയാദിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദിലെ സഹായ സമിതി അറിയിക്കുകയും ചെയ്തു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കേസിന്റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫീസുകളിൽ എത്തി പുരോഗതി വിലയിരുത്തുകയാണെന്നും സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോഓഡിനേറ്റർ ഹസ്സൻ ഹർഷാദ് എന്നിവർ അറിയിച്ചു.
സഹായ സമിതി വൈകാതെ കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് റിയാദ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിലുള്ള പാസ്പോർട്ട് വിഭാഗം ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.
തുടർന്ന് ഇന്ത്യൻ എംബസി ഔട്ട് പാസ്സ് നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകുമെന്നാണ് സഹായ സമിതി പ്രതീക്ഷിക്കുന്നത്. 2006 ഡിസംബറിലാണ് സഊദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം റിയാദിലെ ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനത്തിന് അരികെ എത്തിയിരിക്കുന്നത്.
അബ്ദുല്‍ റഹീം ദിവസങ്ങൾക്കുള്ളിൽ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്നാണ് സൂചന. ജയില്‍ മോചിതനായാല്‍ ജയിലില്‍ നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക