ഇടനിലക്കാരൻ വിസ ഹുറൂബാക്കിയ നിലമ്പൂർ സ്വദേശി നാടണഞ്ഞത് IMCC സഹായത്താൽ
അബഹ: പുതിയ വിസ ഇഷ്യൂ ചെയ്യാനെന്ന് പറഞ്ഞ് സ്പോൺസറിൽ നിന്ന് അബ്ഷിറിൻ്റെ പാസ്സ് വേർഡ് കൈക്കലാക്കി ഇടനിലക്കാരനായ സുഡാനിയുടെ ഇടപെടൽ മലയാളിയുടെ സഊദി പ്രവാസം മുടക്കി. അബ്ഷിർ മെസ്സേജ് ദുരുപയോഗം ചെയ്ത് മലയാളിയെ ഹുറൂബ് ആക്കിയായിരുന്നു ഈ ചതി. അബഹയിൽ ജോലി ചെയ്തു വരികയായിരുന്ന നിലമ്പൂർ സ്വദേശി ഉമ്മർ ആണ് ഈ ഹതഭാഗ്യൻ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇടനിലക്കാരനായ സുഡാനി ഉമ്മറിനെ ഹുറൂബാക്കുകയും തന്നെ ഹുറൂബാക്കിയ വിവരം അറിയാതെ മാസങ്ങളോളം മാസപ്പടി നൽകി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ, ഇഖാമ പുതുക്കാൻ സമയം ആയപ്പോൾ അതിനു വേണ്ടി ചെന്നപ്പോഴാണ് തന്നെ ഹുറൂബാക്കി വർഷം കഴിഞ്ഞന്നറിഞ്ഞത്.
ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ച ഉമ്മർ സംഭവം
ഐ സി എഫ്, അൽ മഖർ അബഹ സെൻട്രൽ നേതാക്കളായ സലീംമൂത്തേടം, റശീദ് തങ്കശ്ശേരി തുടങ്ങിയർ മുഖേന IMCC സഊദി നാഷണൽ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ സൈനുദ്ദീൻ അമാനിയെ വിഷയം ധരിപ്പിച്ചു. അമാനി സ്പോൺസറുമായി നേരിട്ടും ഫോണിലൂടെയും പല തവണയായി ബന്ധപ്പെട്ടപ്പോഴാണ് കഫീൽ തൻ്റെ നിരപരാധിത്വം വ്യക്തമാക്കിയത്.
തുടർന്ന് കഫീൽ ലേബർ ഓഫീസിൽ ഉമ്മറിനെയും കൂട്ടി പോയെങ്കിലും ഹുറൂബ് നീക്കാൻ നിയമപരമായി സാധിക്കില്ലെന്നറിയിക്കുകയും ഉദ്യമത്തിൽ നിന്നും പിന്മാറുകയും ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടർന്ന് സൈനുദ്ദീൻ അമാനി മക്തബ് അമലിലും (തൊഴിൽ തർക്ക പരാഹാര കോടതി) തർഹീലിലും (നാടുകടത്തൽ കേന്ദ്രം) ചെന്ന് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകൾ ശരിയാക്കി നൽകുകയായിരുന്നു.
ഒടുവിൽ ഇന്നലെത്ത ഫ്ലൈ ദുബൈ എയറിൽ ദുബൈ വഴി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. ഇത്തരം ചതികളറിയാൻ ഇഖാമ ചെക്ക് ചെയ്യണ മെന്നും നിലവിൽ ഹുറൂബ് ആക്കിയാൽ അറുപത് ദിവസത്തിനുള്ളിൽ പഴയ സ്പോൺസറുടെ സമ്മതം കൂടാതെ നിയമപരമായി മറ്റൊരു സ്പോൺ സറിലേക്ക് മാറാവുന്നതാണെന്നും ഈ നിയമം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സൈനുദ്ദീൻ അമാനി അറിയിച്ചു. ഉമ്മറിന് നൽകിയ യാത്രയയപ്പിൽ സൈനുദ്ദീൻ അമാനി രേഖകൾ കൈമാറി. ഐ സി എഫ് അബഹ പബ്ലിക്കേഷൻ പ്രസിഡൻ്റ് അബ്ദുറഹ്മാൻ ക്ലാരി പുത്തൂർ, ഖാലിദിയ്യ യൂണിറ്റ് നേതാക്കളായ ഇസ്മാഈൽ മൈനാഗപ്പള്ളി, നിസാർ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക