മക്ക: ഇന്ന് സഊദിയിൽ നടന്ന അപകടത്തിൽ മലയാളി മരണപ്പെട്ട വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ കേട്ടത്. ഹജ്ജിനിടെ കാണാതായ മലപ്പുറം സ്വദേശിയുടെ മയ്യത്ത് ഖബറിൽ വെച്ച് മടങ്ങുന്നതിനിടെ മകൻ അപകടത്തിൽ പെട്ട വാർത്ത മലയാളികളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ഹജിനിടെ ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് ആണ് വാഹനാപകടത്തിൽ മരിച്ചത്. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണ അപകടം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിൽ മക്കയിലെ ജീവകാരുണ്യ പ്രവർത്തകനും കെഎംസിസി നേതാവുമായ മുജീബ് പൂക്കോട്ടൂരിന്റെ വാക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. മുജീബിന്റെ നേതൃത്വത്തിലായിരുന്നു റിയാസിന്റെ പിതാവ് മുഹമ്മദ് മാസ്റ്ററിന്റെ ജനാസ ഖബ്റടക്കിയത്. മുജീബിന്റെ ഫെസ്ബുക്ക് കുറിപ്പ് വായിക്കാം 👇
ചില മരണങ്ങൾ ഇങ്ങനെയാണ്.. ഇന്നലെ ഉച്ചമുതൽ കൂടെയായിരുന്നു റിയാസ്.. ഉപ്പയുടെ മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ കുവൈത്തിൽനിന്ന് മൂന്ന് മക്കളും ഭാര്യയും അനുജൻ സൽമാനും ഭാര്യയും മക്കളുമായാണ് മക്കയിൽ എത്തിയത് ഹജ്ജിന് ഉപ്പയും ഉമ്മയും എത്തിയിരുന്നു.. അറഫാ സംഗമത്തിന് ശേഷം ഉപ്പയെ കാണാതായി മീനയിൽ വെച്ച് കാണുമായിരിക്കും.. കണ്ടില്ല.. കൂട്ടംതെറ്റി ഏതെങ്കിലും ഗ്രൂപ്പുകളുടെ കൂടെയുണ്ടാകും, ഹജ്ജിൻറെ കർമ്മങ്ങൾ പൂർത്തിയാക്കി റൂമിൽ തിരിച്ച് എത്തും എന്ന് പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു.. പക്ഷെ ദിവസങൾ മാസങ്ങൾ നീണ്ടു പോയി ഉപ്പയെ കുറിച്ച് ഒരു വിവരവും ഇല്ല.. കൂടെ ഹജജിന്എത്തിയ ഭാര്യയും മറ്റും നിറകണ്ണുകളോടെ തിരിച്ചുപോയി.. റിയാസും, സൽമാനും നിരന്തരം വാഡ്സപ്പിൽ ബന്ധപ്പെട്ടുകൊണ്ടേയിരിക്കും, കുവൈത്തിൽനിന്ന് ഉപ്പയെ അന്വഷിച്ച് രണ്ട് തവണ മക്കയിൽ എത്തി.. ഡിയന്നെ ടെസ്റ്റിനുള്ള കാര്യങ്ങൾ എല്ലാംചെയ്തു.. നിരാശയോടെ വീണ്ടും മടങ്ങുകയായിരുന്നു.. ഒരു ദിവസം ഒരു വാർത്ത ലഭിച്ചു ഇന്ത്യൻ എംബസിയിൽ നിന്ന് നിങ്ങൾ പ്പെട്ടന്ന് വിവരം ലഭിച്ചു.. ഉപ്പയുടെ മയ്യിത്ത് കിട്ടിട്ടുണ്ട് പ്പെട്ടന്ന്മക്കയിൽ എത്തണം.. വിവരം ലഭിച്ചഉടനെ എനിക്കും വിവരം ലഭിച്ചു.. ഞാൻ മുഹസ്സിം മോർച്ചറിയിൽ പോയി കണ്ടു.. ടാഗും മറ്റും കണ്ടു തിരിച്ച്അറിഞ്ഞു.. മുജിബ്ക്ക ഞങ്ങൾ വരുന്നു എന്ന മെസേജ് വന്നു.. മക്കയിൽ എത്തി റിയാസും, സൽമാനും ഉപ്പയുടെ മയ്യിത്ത്കണ്ടു തിരിച്ച് അറിഞ്ഞു, പിന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ മഗ്രിബിന് ശേഷം വിശുദ്ധ ഹറമിൽ മയ്യിത്ത് നമസ്ക്കരിച്ചു, ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.. എല്ലാറ്റിനും ഞാനും കൂടെ യുണ്ടായിരുന്നു… മുഹാജിരീൻ പള്ളിയിൽ കൊണ്ട് വന്നു കഫം ചെയ്യുന്നതിനും മറ്റും .. പിന്നിട് ഹറമിലെക്ക് മഗ്രിബിന് തൊട്ടു മുൻമ്പ് മയ്യിത്തുമായി എത്തി നിസ്ക്കാരത്തിന്ശേഷം വീണ്ടും ആബുലൻസിൽ കയറി ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കുമ്പോൾ ഞാൻ ആദ്യം ഖബറിലേക്ക് ഇറങ്ങി.. റിയാസിനെയും, സൽമാനെയും ഖബറിലേക്ക് വിളിച്ച് ഇറക്കി മുജീബ്ക്ക ഞങ്ങൾക്ക് ഒന്നും അറിയില്ല ട്ടോ.. മയ്യിത്ത് ഞങ്ങൾ മൂന്ന്പേരും പിടിച്ച് താഴെ ഇറക്കി കിബ്‌ലക്ക് നേരേ ചെരിച്ച് ഉപ്പയെ കിടത്തി കവിളിൽ രണ്ട് മക്കളോടും പിടി മണ്ണ് വെപ്പിച്ച് ഉപ്പയോട് സലാം പറഞ്ഞ് ഖബറിൽ നിന്ന് കയറ്റി… മൂന്ന് പിടി മണ്ണ് ഖബറിന് മുകളിൽ ഇട്ടതിന് ശേഷം റിയാസ് കെട്ടിപിടിച്ച് യാത്ര ചോദിച്ചപ്പോൾ അറിഞ്ഞില്ല അവസാനത്തെ യാത്ര ചോദിക്കലാണ് എന്ന്.. മഗ്ഫിറത്തിനും മർഹമത്തിത്തിനും വേണ്ടി പ്രത്യകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.. ✍️ മുജീബ് പൂക്കോട്ടുർ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക