റിയാദ്: ഉടമകൾക്ക് പ്രിയപ്പെട്ട വാഹന നമ്പർ തിരഞ്ഞെടുക്കാൻ അവസരവുമായി സഊദി പൊതുഗതാഗത വകുപ്പ്. ഇന്നും (ബുധൻ) നാളെയുമായി രണ്ടു ദിവസം നടത്തുന്ന ഓൺലൈൻ ലേലത്തിലൂടെ ആർക്കും ഇഷ്ടനമ്പർ സ്വന്തമാക്കാം.
ട്രാഫിക് വകുപ്പ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇഷ്ട നമ്പർ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അബ്ഷർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് “എന്‍റെ സേവനങ്ങൾ” ടാബിൽ നിന്ന് “ട്രാഫിക്” തിരഞ്ഞെടുക്കണം. തുടർന്ന് “ഇലക്ട്രോണിക് പ്ലേറ്റ് ലേല സേവനം” തിരഞ്ഞെടുത്ത് ലേലത്തിൽ പങ്കെടുക്കാം.